Advertisment

മെൽബണിൽ കെഎം മാണി അനുസ്മരണം നടത്തി

author-image
admin
New Update

മെൽബൺ: അന്തരിച്ച കേരളാ കോൺഗ്രസ് നേതാവും പാലായുടെ മാണിക്യവുമായിരുന്ന കെഎം. മാണിയുടെ ദേഹവായോഗത്തിൽ പ്രവാസി കേരളാ കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തി. പ്രവാസി കോൺഗ്രസ് നേതാവ് സെബാസ്റ്റ്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ മേഖലകളിലെ സാമൂഹ്യ സാംസ്കാരീകമേഘലകളിൽ ഉള്ളവർ അനുശോചനം രേഖപെടുത്തി.

Advertisment

കഴിഞ്ഞ 53 - വർഷമായി പാലായുടെ പ്രതിനിധിയായി കേരളത്തെനയിച്ച മാണിസാർ ഒരു നയതന്ത്രജ്ഞനും സാമ്പത്തീക കാര്യസ്ഥനുമായിരുന്നു എന്ന് സെബാസ്റ്റ്യൻ ജേക്കബ് പറഞ്ഞു. മാണിസാർ നാടിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് സ്വാഗത പ്രസംഗത്തിൽ കേരളാ പ്രവാസി കോൺഗ്രസ് ജനറൽ സെക്രടറി അനുസ്മരിച്ചു.

publive-image

ഏതൊരുവനും ഒരു കാര്യത്തിന് ചെന്നാൽ സഹായിക്കാൻ യാതൊരു മടിയും കാണിക്കാത്ത മാണിസാറിന്റെ കഴിവ് അപാരമാണ് എന്ന് തോമസ് വാതപ്പള്ളി പറഞ്ഞു. കേരളത്തിലെ ബജറ്റുകൾക്ക് ഒരു നൂതന പരിവേഷം നൽകി എന്നും സാധാരണക്കാർക്കും കൃഷിക്കാർക്കും വേണ്ടി നില കൊണ്ട തേതാവാണ് കെഎം മാണി യെന്ന് ഓ. ഐ. സി.സി. സ്ഥാപക പ്രസിഡന്റ് ജോസ്.എം. ജോർജ് അനുശോചന പ്രസംഗത്തിൽ പറഞ്ഞു.

കെഎം മാണിയിൽ നിന്നും ഉണ്ടായ നല്ല അനുഭവങ്ങളെ ക്കുറിച്ച് എന്റെ ഗ്രാമം ചെയർമാൻ സജി മുണ്ടയ്ക്കൽ അനുസ്മരിച്ചു. ചെറുപ്പകാലങ്ങളിൽ കേരളാ കോൺഗ്രസ്സിലും കെ.എം മാണിയുടെ പ്രസംഗങ്ങളിലും ആക്കൃഷ്ടനായി പാർട്ടിയിൽ മുദ്രാവാക്യം എഴുതി പ്രവർത്തനം തുടങ്ങിയ ക്നാനായ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് സ്‌റ്റീഫൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മദനൻ ചെല്ലപ്പൻ (MAV ജനറൽ സെക്രടറി) , ജോജോ (സെക്രട്ടറി മൈത്രി), റോയി തോമസ് (പ്രസിഡന്റ് കേസ്സി മലയാളി ) , അജീഷ് (ഗ്രാൻമാ ), ബിജു പണിക്കർ (ഫ്രാക്സ്റ്റൺ മലയാളി), ചാക്കോ അരീക്കൽ (ജീവധാര ), അജേഷ് പോൾ (പ്രവാസി കേരളാ കോൺഗ്രസ്), ഡോമിനിക് കൂര്യൻ, സാബു പഴയാറ്റിൽ എന്നിവർ ബഹു. കെഎം മാണിയെ അനുസ്മരിച്ച് സംസാരിച്ചു.

മാണിസാറിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അതുശോചന സന്ദേശത്തിൽ അറിയിച്ചു. പ്രവാസി കേരളാ കോൺഗ്രസ് നേതാവ് ഡേവീസ് ജോസ് നന്ദിയും പറഞ്ഞു.

Advertisment