യുണൈറ്റ്‌ യുവജന കണ്‍വെന്‍ഷന്‍ ശാലോം ടിവിയില്‍ തത്സമയ സംപ്രേഷണം

പോള്‍ സെബാസ്റ്റ്യന്‍
Thursday, December 6, 2018

മെല്‍ബണ്‍:  സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാ യൂത്ത്‌ അപ്പോസ്റ്റലേറ്റിന്റെയും സീറോ മലബാര്‍ യൂത്ത്‌ മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രഥമ യുവജന കണ്‍വെന്‍ഷന്‍ ‘യുണൈറ്റ്‌’ ശാലോം ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു.

ഡിസംബര്‍ 7 മുതല്‍ 10 വരെ മെല്‍ബണിനടുത്ത്‌ ഫിലിപ്പ്‌ ഐലന്‍ഡ്‌ അഡ്‌വെഞ്ചര്‍ റിസോര്‍ട്ടില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വെബ്‌സൈറ്റായ www.syromalabar.org.au ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ശാലോം മീഡിയ ഗാലറി’യിലൂടെയും രൂപതയുടെയും ശാലോം മീഡിയായുടെയും ഫേസ്‌ബുക്ക്‌ പേജിലൂടെയും shalommedia.org/Australia എന്ന വെബ്‌സൈറ്റിലൂടെയും തത്സമയം കാണാം.

ആപ്പിള്‍ ടി.വി, ആന്‍ഡ്രോയിഡ്‌ ടി.വി തുടങ്ങിയ സ്‌മാര്‍ട്ട്‌ ടി.വി കളില്‍ ശാലോം ടി.വി യുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌തും കണ്‍വെന്‍ഷന്‍ ലൈവ്‌ ആയി കാണാവുന്നതാണ്‌. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന് ശേഷം നടക്കുന്ന ആദ്യത്തെ രൂപത യുവജന കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ ഇടവകകളില്‍ നിന്നും യുവജനങ്ങള്‍ മെല്‍ബണില്‍ എത്തിചേര്‍ന്നു.

×