Advertisment

ഓസ്ട്രിയയില്‍ സ്കൂളുകളിലെ ശിരോവസ്ത്ര നിരോധനം 2019 മുതല്‍ , ലംഘിച്ചാല്‍ രണ്ടാഴ്ച തടവോ , 440 യൂറോ പിഴയോ നല്‍കണം

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

വിയന്ന:  പ്രൈമറി സ്കൂളുകളിലെ ശിരോവസ്ത്ര നിരോധനം  , ഓസ്ട്രിയയിലെ മുഖ്യ പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ  പിന്തുണയോടെ   കൊണ്ടുവരും ,  മുന്‍പ്  നിരോധനത്തിനായി ഭരണകക്ഷി  പ്രതിപക്ഷത്തിന്‍റെ സഹകരണം അഭ്യര്‍ഥിച്ചിരുന്നു.

ഇതനുസരിച്ച് തയാറാക്കിയ ബില്ലില്‍ സ്കൂളുകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചാല്‍ , രണ്ടാഴ്ച തടവോ , 440 യൂറോ പിഴയോ നല്‍കണം കുട്ടികളെ മതത്തിന്‍റെ പേരില്‍ ഏതെങ്കിലും വസ്ത്രധാരണത്തിന് നിര്‍ബന്ധി ക്കുന്നത് ഇതനുസരിച്ച് കുറ്റകരമാകും .ഈ നിയമം 2019 മുതല്‍ പ്രാബല്യത്തിലാകും .

പാര്‍ട്ടിയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി സോണിയ സ്മിത്താണ് വാര്‍ത്താ സമ്മേളനത്തില്‍ ഇതറിയിച്ചത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഏതെങ്കിലും വസ്ത്രം ധരിപ്പിക്കുന്നതിനോട് തങ്ങള്‍ എതിരാണെന്ന്‍ വക്താവ് വ്യക്തമാക്കി. നിരോധനം എന്ന നടപടികൊണ്ട് ആ പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

വൈസ് ചാന്‍സ്ലര്‍ ക്രിസ്റ്റ്യാന്‍ സ്ട്രാഹേ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും . എന്നാല്‍ ഇത് നിയമമാകുന്നതിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം സര്‍ക്കാരിന് ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു . ഇതിന് സര്‍ക്കാരിന് സോഷ്യലിസ്റ്റുകളുടെയോ നിയോ പാര്‍ട്ടിയുടെയോ പിന്തുണ അനിവാര്യമാണ്.

Advertisment