Advertisment

കോർക്കിൽ സംയുക്ത ഓണാഘോഷം സെപ്റ്റംബർ 14ന്

author-image
admin
New Update

- സഞ്ജിത് ജോണ്‍

Advertisment

അയർലണ്ട്:  കോർക്കിലെ പ്രമുഖ പ്രവാസി സംഘടനകളായ കോർക്ക്‌ പ്രവാസി മലയാളി അസ്സോസിയേഷനും, വേൾഡ് മലയാളി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അയർലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് 2019 സെപ്റ്റംബർ 14ന് ശനിയാഴ്ച രാവിലെ തിരി തെളിയുന്നു.

publive-image

കോർക്കിലുള്ള ടോഗർ സെന്റ് ഫിൻബാർസ് ഫുട്ബാൾ ക്ലബ്ബിൽ വച്ച് രാവിലെ 9 മണിക്ക് അത്തപൂക്കളമത്സരത്തോട് കൂടി പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും , മുതിർന്നവരുടെയും വിവിധയിനം കായിക മത്സരങ്ങൾ, ഓൾ അയർലണ്ട് വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാമത്സരങ്ങൾ, ഗാനമേള എന്നിവയോടുകൂടി, വൈകുന്നേരം 6 മണിക്ക് ഓണാഘോഷങ്ങൾ സമാപിക്കത്തക്ക വിധത്തിലാണ് വൈവിധ്യമാർന്ന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.

ആഘോഷപരിപാടികളിൽ പങ്കെടുക്കുവാനും ഓണസദ്യ ആസ്വദിക്കുവാനുമായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് - ബിനു തോമസ്: 0851688881, ലിജോ ജോസഫ് 0876485031.

Advertisment