Advertisment

കോർക്കിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 28 ന് ഞായറാഴ്ച

author-image
admin
New Update

- ബിജു പൗലോസ്

Advertisment

കോർക്ക്:  കോർക്ക് സിറോ മലബാർ സമൂഹത്തിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 28 ന് ഞായറാഴ്ച നടക്കും. യൂറോപ്പിന്റെ അപ്പൊസ്റ്റോലിക് വിസിറ്റേറ്റർ ആയ അഭിവന്ദ്യ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന ദിവ്യബലിമധ്യേ ആണ് രണ്ടാം ക്ലാസ് വിദ്യാർഥികളായ പതിമ്മൂന്നു കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കുക.

publive-image

മാർത്തോമ്മായുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ അനുസ്മരണദിനമായ പുതുഞയറാഴ്ചയാണ് ചടങ്ങുകൾ നടക്കുക എന്നതുകൂടി ഇത്തവണത്തെ പ്രേത്യേകതയാണ്. ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.

പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്ന കുരുന്നുകളോടൊപ്പം പ്രാർഥനകളിലും, അവരുടെ സന്തോഷത്തിലും പങ്കുചേരുന്നതിനും സ്നേഹവിരുന്നിൽ പങ്കെടുക്കുന്നതിനും ഏവരെയും സാദരം ക്ഷണിക്കുന്നതായി ചാപ്ലീൻ ഫാദർ സിബി അറക്കൽ അറിയിച്ചു.

(മുകൾ നിരയിൽ, ഇടത്ത് നിന്ന് വലത്തേക്ക് എന്ന ക്രമത്തിൽ) ഏദൻ സഞ്ജു, ക്രിസ്റ്റോ തോമസ്, അഞ്ചെലിൻ വിൽ‌സൺ, കരോളിൻ ജെയ്സൺ, റയാൻ മാത്യു, ജെസ്‌ന ജെനിഷ്, ആൽവിസ് തോമസ്.

(താഴെത്തെ നിരയിൽ ഇടത്ത് നിന്ന് വലത്തേക്ക് എന്ന ക്രമത്തിൽ) അലീനമോൾ അജി, ഐസക് ജിജോ, മരിയ ബാബു, അർണോൾഡ് മാത്യു, ജിബിൻ ജോസഫ് മാത്യു, ഐഡൻ മാത്യു അനീഷ്.

Advertisment