Advertisment

ഡബ്ലിൻ സീറോ മലബാർ സമൂഹം ബ്രേ ഹെഡിലേയ്ക്ക് കുരിശിന്‍റെ വഴി നടത്തി

New Update

ഡബ്ലിൻ:  നാല്പതാം വെള്ളി ആചരണത്തിൻ്റെ ഭാഗമായി യേശുവിൻ്റെ പീഠാനുഭവ യാത്രയിൽ പങ്കുചേർന്നുകൊണ്ട് ഡബ്ലിനിലെ സീറോ മലബാർ സമൂഹം ബ്രേഹെഡിലെ കുരിശിൻ ചുവട്ടിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ നൂറുകണക്കിനു വിശ്വാസികൾ കുരിശിൻ്റെ വഴി പ്രാർത്ഥനയിൽ പങ്കുകൊണ്ടു.

Advertisment

publive-image

ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, റവ. ഫാ. റോയ് വട്ടക്കാട്ട് എന്നിവർ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. റവ. ഫാ. ഇഗ്നേഷ്യസ് കുന്നും പുറത്ത് OCD സന്ദേശം നൽകി. റവ. ഫാ. മാർട്ടിൻ കുറ്റിക്കാട്ടും സംബന്ധിച്ചു.

publive-image

കുശിൻ്റെ വഴിക്ക് മുന്നോടിയായി ഉച്ചകഴിഞ്ഞ് 2:30 നു ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ നടന്ന വി. കുർബാനയോടെ ഈവർഷത്തെ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി. ചാപ്ലിൻ റവ. ഫാ. രാജേഷ് മേച്ചിറാകത്തിൻ്റെ നേതൃത്വത്തിൽ ബ്രേ കമ്യൂണിറ്റിയും, സീറോ മലബാർ യൂത്ത് മൂവ്മെൻ്റും, ഡബിൻ സീറോമലബാർ സോണൽ കമ്മറ്റിക്കൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

മൂന്നു സബ് സോണുകളിലായി നടത്തുന്ന നോമ്പ്കാല ധ്യാനത്തിനു ഇന്ന് തുടക്കമാകും. ശനി, ഓശാന ഞായർ ദിവസങ്ങളിൽ താല സബ് സോണിലും, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ബ്ലാഞ്ചർഡ്സ്ടൗണിൽ വച്ചും, ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ ലൂക്കനിൽ വച്ചും ധ്യാനം നടക്കും.

publive-image

ധ്യാനത്തിൻ്റ ക്രമീകരണം

April 13, Saturday 10AM- 5PM & April 14, Palm Sunday 11AM - 5PM

Church of the Incarnation, Fettercairn, Kilcarrig Ave, Fettercairn, Tallaght, Dublin 24

https://goo.gl/maps/rfPvoRBvGaA2

April 16 Tuesday and April 17 Wednesday (5PM - 9PM)

Church of the Sacred Heart of Jesus, Huntstown, Dublin 15

https://goo.gl/maps/4Rix5xd5hFC2

April 19, Good Friday and April 20 Holy Saturday (9:30AM - 5PM)

Palmerstown Sport Complex,Johnstown, Dublin 20

https://goo.gl/maps/t4YUGanNkEL2

Advertisment