Advertisment

ഫാ. ജോസഫ് പുത്തൻപുരക്കൽ സെപ്റ്റംബർ 27 ന് ഗോള്‍വേയിൽ

author-image
admin
Updated On
New Update

ഗോള്‍വേ:   ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിൽ റവ ഫാ.ജോസഫ് പുത്തൻപുരക്കൽ (OFM കപ്പുച്ചിൻ) നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ്സ് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ച് 9.30 ന് സമാപിക്കും.

publive-image

ദൈവം സ്ഥാപിച്ച് അനുഗ്രഹിച്ച കുടുബത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന തീരുവചനാധിഷ്ടിതമായ അറിവുകൾ പങ്കുവയ്ക്കപ്പെടുന്ന ഈ സുദിനത്തിലേക്ക് എല്ലാ വിശ്വാസ വിഭാഗത്തിലുള്ളവരേയും കുടുംബമായി ക്ഷണിക്കുന്നതായി ചാപ്ലിൻ റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അറിയിച്ചു.

Advertisment