Advertisment

ബ്ലാഞ്ചർഡ്സ്ടൗണിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 20ന്

author-image
ബിജു എല്‍ നടയ്ക്കല്‍
Updated On
New Update

ഡബ്ലിൻ:  ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 2019 ഒക്ടോബർ 20 ഞായറാഴ്ച ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽവച്ച് ആഘോഷപൂർവ്വം കൊണ്ടാടുന്നു.

Advertisment

പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 20 നു രാവിലെ 8:30 ന് ജപമാല തുടർന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് അഭിവധ്യ മാർ ജോർജ്ജ് ഞെരളക്കാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ വാഴ്വ്, പ്രദക്ഷിണം, നേർച്ച.

publive-image

എട്ട് ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിനു ഒക്ടോബർ 13 ഞായറാഴ്ച രാവിലെ വികാരി റവ. ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റി. തുടർന്ന് ഒക്ടോബർ 18 വരെ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് ദിവ്യബലി, പരിശുദ്ധ കുർബാനയുടെ വാഴ്വ്, നൊവേന എന്നിവ നടത്തപ്പെടുന്നു. ഒക്ടോബർ 14 തിങ്കളാഴ്ച റവ. ഡോ. ജോസഫ് വള്ളനാൽ OCD, 15 ചൊവ്വാഴ്ച റവ. ഫാ. മാർട്ടിൻ O Carm, 16 ബുധനാഴ്ച റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ തുടങ്ങിയവർ തിരുകർമ്മങ്ങൾക്ക് കാർമ്മികരായിരുന്നു.

ഒക്ടോബർ 17 വ്യാഴാഴ്ച റവ. ഫാ. സെബാസ്റ്റ്യൻ OCD, 18 വെള്ളിയാഴച റവ. ഫാ. പോൾ കോട്ടയ്ക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ തിരുനാൾ ആഘോഷിക്കും. 19 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ലിറ്റിൽ പേസ് ചാപ്പലിലാണു തിരുകർമ്മങ്ങൾ നടക്കുക (Chapel of Ease, Mary Mother of Hope , Littlepace) റവ. ഫാ. ടോമി പാറാടിയിൽ MI അന്നേദിവസം കാർമ്മികനായിരിക്കും. എല്ലാദിവസവും കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുനാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നാതായി വികാരി ഫാ. റോയ് വട്ടക്കാട്ട് അറിയിച്ചു.

Advertisment