Advertisment

ലിമെറിക്ക് സെന്റ് മേരിസ് സീറോ മലബാർ ചർച്ചിന് പുതു നേതൃത്വം

author-image
admin
Updated On
New Update

- ജോജോ ദേവസ്സി (പി.ആർ.ഒ)

Advertisment

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരിസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു.മാർച്ച്‌ ഒൻപതാം തിയതി ശനിയാഴ്ച വി.കുർബാന മദ്ധ്യേ സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസിന്റെ സാന്നിധ്യത്തിൽ ഈ വർഷത്തെ കൈക്കാരനായി ബിനോയ് കാച്ചപ്പിള്ളി സ്ഥാനമേറ്റു. കൂട്ടു കൈക്കാരനായി സിബി ജോണി,സെക്രട്ടറിയായി ജോബി മാനുവൽ, പി.ആർ.ഒ ആയി ജോജോ ദേവസി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

publive-image

വേദപാഠ ക്ലാസ്സുകളുടെ പ്രധാന അധ്യാപികയായി ലീനാ ഷെയ്‌സിനേയും,പാരിഷ് കൗൺസിൽ അംഗങ്ങളായി ജസ്റ്റിൻ ജോസഫ്, ബിനു ജോസഫ്, രാജേഷ് അബ്രഹാം,സോണി സ്കറിയ,ജെയ്സൺ ജോൺ, ബിജു തോമസ്, റ്റിഷ അനിൽ, ഓബി ഷിജു, ഷിജി ജയ്സ്, ഷേർലി മോനച്ചൻ, ബെറ്റി ഹെൻസൻ, സിമി ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.

ദൈവവിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, കൂടുതൽ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ,കഴിഞ്ഞ രണ്ടുവർഷക്കാലം സ്തുത്യർഹമായ സേവനം നടത്തിയ കൈക്കാരന്മാർക്കും, കമ്മറ്റി അംഗങ്ങൾക്കും നന്ദി പറയുന്നതായും ഫാ.റോബിൻ തോമസ് അറിയിച്ചു.

publive-image

ഈ വർഷത്തെ, വേദപാഠ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ മാർച്ച് 18 നു നടത്താനും,വിശുദ്ധ വാരത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ഏപ്രിൽ 11,12,13 തീയതികളിൽ നടത്താനും തുടർന്ന് വിശുദ്ധവാര തിരുക്കർമങ്ങൾ ആചരിക്കുവാനും പാരിഷ് കൌൺസിൽ

തീരുമാനമെടുത്തു.

ഫാ.റോബിൻ തോമസിന്റെ നേതൃത്വത്തിൽ ഈ വർഷം പുതിയ കർമ്മപരിപാടികൾക്ക് രൂപം കൊടുക്കുകയും, ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാൾ (ഇടവക തിരുനാൾ) ലീമെറിക്കിലെ എല്ലാ മലയാളികളെയും ഉൾക്കൊള്ളിച്ചുകൊണ്ടു ഏപ്രിൽ 27 നു ആഘോഷപൂർവ്വം കൊണ്ടാടാൻ തീരു മാനിക്കുകയും ചെയ്തു.

Advertisment