ലിമെറിക്ക് സെന്റ് മേരീസ്‌ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിനു തുടക്കമായി

Sunday, April 14, 2019

– ജോജോ ദേവസ്സി (പി.ആർ.ഒ)

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ്‌ സീറോ മലബാർ ചർച്ചിൽ ഇടവക ധ്യാനത്തോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. പ്രശസ്ത ധ്യാനഗുരുവായ ഫാ. ജേക്കബ് മഠത്തിപ്പടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആരംഭിച്ച വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ശനിയാഴ്ച ഓശാന ആഘോഷങ്ങളോടെ സമാപിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഫാ. റോബിൻ തോമസ്, ഫാ.ജേക്കബ് മഠത്തിപ്പടി, ഫാ.ഷോജി എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും, ഓശാന തിരുക്കർമങ്ങളും, കുരുത്തോല പ്രദിക്ഷണവും തുടർന്ന് ഇടവകഅംഗങ്ങൾ കൊണ്ടുവന്ന ‘കൊഴുക്കോട്ട’ വിതരണവും നടന്നു.

പൗരോഹിത്യത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന സീറോ മലബാർ ലിമെറിക്ക് ചർച്ച് ചാപ്ലയിൻ ഫാ. റോബിൻ തോമസിന് ഇടവകഅംഗങ്ങൾ ആശംസകളും പ്രാർത്ഥനയും നേരുകയും,കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.

വിശുദ്ധ വാരാചരണത്തിന്റെ സമയക്രമം.

പെസഹാ വ്യാഴം :
3 PM
ദുഃഖവെള്ളി :
10 AM
ഈസ്റ്റർ :
Saturday 9PM (Mungret Church)

വിശുദ്ധ വാര തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു മിശിഹായുടെ പീഡാനുഭവത്തിന്റെ സ്മരണ ആചരിക്കുവാനും, ജീവിതത്തിൽ കുരിശിന്റെ വഴി സന്തോഷത്തോടെ ഏറ്റെടുക്കുവാൻ പ്രാപ്തരാകാനുമായി ഏവരെയും ക്ഷണിക്കുന്നതായി ഫാ.റോബിൻ തോമസ് അറിയിച്ചു.

×