Advertisment

സജി മുണ്ടയ്ക്കന് W.M.C അയർലണ്ട് പ്രവാസി രത്ന പുരസ്കാരം നല്കി ആദരിച്ചു

New Update

മെൽബൺ:  വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെയും സണ്ണി ഇളം കുളത്ത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഒക്ടോബർ ആറാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴുമണിയ്ക്ക് അയർലണ്ടിലെ പമേഴ്സടൌൺ സെന്റ് ലൊർകൻസ് ഹാളിൽ വച്ച് നടത്തിയ "രാഗാഞ്ജലി" എന്ന സംഗീത വിരുന്നിൽ വച്ച് പ്രവാസി രത്ന, കലാരത്ന പുരസ്കാരങ്ങൾ സമ്മാനിച്ചു.

Advertisment

publive-image

എന്റെ ഗ്രാമം എന്ന സൗഹൃദയ കൂട്ടായ്മയുടെ ചെയർമാനും, മൈത്രി അസോസിയേഷൻ പ്രസിഡന്റും, സർവ്വോപരി ജീവകാരുണ്യപ്രവർത്തകനുമായ സജി മുണ്ടയ്ക്കനും, ഏഷ്യാനെറ്റ് റ്റി.വി യൂറോപ്പ് ഡയറക്ടറും, ആനന്ദ് റ്റി.വി ചെയർമാനും, രണ്ടു പതിറ്റാണ്ടിലേറെയായി വിദേശ മലയാളികളുടെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ സദാനന്ദൻ ശ്രീകുമാറിനും വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളിതsത്തിൽ (ജർമ്മനി) പ്രവാസി രത്ന പുരസ്കാരം നല്കി ആദരിച്ചു.

നാടകകൃത്തും, നടനും, സംവിധായകനുമൊക്കെയായി കലാരംഗത്ത് തിളങ്ങുന്ന ഡോ: ജോസഫ് വെള്ളാലിന് ജർമ്മൻ പ്രൊവിൻസ് ചെയർമ്മാനും, പത്രപ്രവർത്തകനുമായ ജോസ് കുമ്പുളുവേലിൽ കലാരത്ന നല്കി ആദരിച്ചു. പ്രശസ്ത നർത്തകിയും അയർലണ്ടിലെ നൂറുകണക്കിനുവിധ്യാർത്ഥികളുടെ നൃത്താധ്യപികയും, ഡബ്ലിൻ കൂമ്പു് ഹോസ്പിറ്റലിലെ ലൊക്കേഷൻ കൺസൾട്ടന്റുമായ മീന പുരുക്ഷോത്തമന് മുൻ റ്റി.ഡി ജോന ടഫി കലാരത്ന പുരസ്കാരവും നല്കി ആദരിച്ചു.

"എന്റെ ഗ്രാമം" ഒരു സൗഹ്യദയ കൂട്ടായ്മയിലൂടെ നടത്തി വരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കു കിട്ടിയ ഈ അംഗീകാരത്തിന് ഈപ്രസ്ഥാനത്തെവിജയകരമായിമുൻമ്പോട്ടു നയിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും സജി മുണ്ടയ്ക്കൻ കടപ്പാടും നന്ദിയും അറിയിച്ചു.

Advertisment