Advertisment

മ്യാന്മറിലെ കർദിനാൾ മാവൂങ് ബോ ഏഷ്യൻ സഭയെ നയിക്കും

author-image
അജിമോന്‍ മൂര്‍ത്തിക്കല്‍
Updated On
New Update

ഇറ്റലി:  ഏഷ്യയിലെ കത്തോലിക്കാ മെത്രാൻ സമിതികളുടെ ഫെഡറേഷൻറെ (President of the Federation of Asian Bishops Conferences) പുതിയ പ്രസിഡണ്ട് മ്യാന്മറിലെ കർദിനാൾ മാവൂങ് ബോ.

Advertisment

മ്യാന്മറിലെ യങ്കൂൺ അതിരൂപതാധ്യക്ഷൻ ചാൾസ് മാവൂങ് ബോ ഏഷ്യയിലെ കത്തോലിക്കാ മെത്രാൻ സമിതികളുടെ ഫെഡറേഷൻറെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

publive-image

മുംബൈ അതിരൂപതാധ്യക്ഷനും ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്റുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസിൽ നിന്നുമാണ് സലീഷ്യൻ കർദ്ദിനാൾ ചാൾസ് മാവൂങ് ബോസ്ഥാനമേൽക്കുന്നത്.

നവംബർ 16 ന് സംഗമിച്ച ഏഷ്യയിലെ കാത്തോലിക്ക മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ കേന്ദ്രകമ്മറ്റി യോഗമാണ് കർദ്ദിനാൾ ചാൾസ് മാവൂങ് ബോയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

ഏഷ്യൻ ഫെഡറേഷന്റെ പ്രസിഡണ്ട് എന്ന നിലയിൽ രണ്ടു തവണ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസ് നിർവഹിച്ച സ്തുത്യർഹമായ സേവനം 2018 ഡിസംബർ 31 ന് സമാപിക്കുമ്പോൾ 2019 ജനുവരി 1 മുതൽ കർദ്ദിനാൾ ചാൾസ് മാവൂങ് ബോഏഷ്യയിലെ കത്തോലിക്ക സഭയുടെ സാരഥ്യം ഏറ്റെടുക്കും.

1976 ൽ സലീഷ്യൻ സഭയിൽ വൈദികനായി. 1986 ൽ ബർമ്മയിലെ ലാഷ്യോ രൂപതയുടെ മെത്രാനായി. 1996 ൽ പതേൻ രൂപതയിലേക്ക് സ്ഥാനമാറ്റം കിട്ടി. 2003 ൽ ബർമ്മയിലെ യങ്കൂൺ അതിരൂപതയുടെ മെത്രാപ്പോലീത്തയായി.

2015 ൽ പാപ്പാ ഫ്രാൻസിസ് കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് ഉയർത്തി. സന്യസ്തരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘം സാംസ്‌കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ

വത്തിക്കാൻറെ മാധ്യമ വകുപ്പ് എന്നിങ്ങനെ സഭയുടെ പ്രധാനപ്പെട്ട വകുപ്പുകളുടെ ഉപദേശകസമിതി അംഗം കൂടിയാണ് നിലവിൽ കർദ്ദിനാൾ മാവൂങ് ബോ.

Advertisment