Advertisment

2019 മാർച്ച് 29 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയുടെ ബ്രെക്സിറ്റ്‌ ഇറ്റലിയുടെ ബിസിനസ്സിനെ ബാധിക്കുമെന്ന് പ്രധാനമന്ത്രി ജുസേപ്പേ കോൻറെ

New Update

ഇറ്റലി:  കഴിഞ്ഞ ദിവസം ഇറ്റാലിയൻ പ്രധാനമന്ത്രി ജുസേപ്പേ കോൻറെയും , ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ്സ മെയ്യും നടത്തിയ കൂടിക്കാഴ്ചയിൽ യു കെയുടെ ബ്രെക്സിറ്റ്‌ ഇറ്റലിയുടെ കയറ്റുമതി വ്യവസായത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി ജുസേപ്പേ കോൻറെ തെരേസ്സ മെയ്യോടു പറഞ്ഞു. എന്നാൽ തങ്ങൾ യൂറോപ്യൻ യൂണിയനിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും, കയറ്റുമതി വ്യവസായങ്ങൾ പുതിയ നിയമത്തിലൂടെയായിരിക്കുമെന്നും മെയ് പറഞ്ഞു.

Advertisment

publive-image

ഇറ്റലിയിൽ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന വൈനും, മറ്റ് വിദേശമദ്യങ്ങളും ഒരു വർഷത്തിൽ 1.1 ബില്യൺ ഡോളർ (യൂറോ 937 മില്യൺ) നിരക്കിൽ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെന്നും ബ്രെക്സിറ്റ്‌ വന്നാൽ അതിലൂടെ ഇറ്റലിക്കുണ്ടാകുന്ന നഷ്ടം വ്യവസായ മേഖലകളെ ബാധിക്കുമെന്നും കോൻറെ കൂട്ടിച്ചേർത്തു.

publive-image

2016 ജൂൺ മുതൽ 2017 ജൂൺ വരെയുള്ള കണക്കെടുപ്പിൽ ഏതാണ്ട് 22.7 ബില്യൺ ഡോളറിൻറെ വ്യാപാരം നടന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. മേഡ് ഇൻ ഇറ്റലിയുടെ പ്രൊഡക്ടുകൾ യു കെയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് തന്നെയായിരിക്കുമെന്നും ഇറ്റാലിയൻ പ്രധാനൻമന്ത്രി പറഞ്ഞു.

ചെറുകിട വ്യവസായങ്ങൾക്ക് ഏറ്റവും കൂടുതൽ ബാധിക്കുമെന്നും ബ്രെക്സിറ്റിലൂടെ നിരവധി കമ്പനികൾ വീണ്ടും മാന്ദ്യങ്ങൾ ഏറ്റുവാങ്ങേണ്ടിവരുമെന്നുമാണ് സൂചിക കാണിക്കുന്നത്. ബ്രെക്സിറ്റ്‌ വലിയൊരു ഷോക്കാണെങ്കിലും അതിനെ തരണം ചെയ്യാൻ യൂറോപ്യൻ യൂണിയൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കോൻറെ കൂട്ടിച്ചേർത്തു.

Advertisment