Advertisment

ക്നാനായ കാത്തോലിക് അസ്സോസിയേഷൻ ഓഫ് ഇറ്റലി (കെ സി എ ഐ ) സിൽവർ ജൂബിലിയുടെ നിറവിൽ

New Update

ഇറ്റലി:  1993-ൽ റോമിൽ നാമമാത്രമായി ഉണ്ടായിരുന്ന ക്നാനായ സുഹൃത്തുക്കൾക്ക് പരസ്പരം കാണുവാനും, സൗഹൃദം പങ്കുവയ്ക്കുവാനുമായി അബ്രഹാം കല്ലിടാന്തിയിലിൻറെ നേതൃത്വത്തിൽ ആരംഭിച്ച ക്നാനായ കാത്തോലിക് അസ്സോസിയേഷൻ ഓഫ് ഇറ്റലി (കെ സി എ ഐ ) അതിൻറെ മഹത്തായ 25 വർഷം പിന്നിട്ടു.

Advertisment

പ്രാരംഭഘട്ടത്തിൽ നാമമാത്രമായ അംഗങ്ങളാൽ ആരംഭിച്ച ഈ സംഘടന മുൻകാല കമ്മറ്റി അംഗങ്ങളുടെ പ്രവർത്തന ഫലമായി 25 വർഷം പിന്നിടുമ്പോൾ ഇന്ന് ഏകദേശം 600 ൽ പരം അംഗങ്ങളുമായി യൂറോപ്പിലെയും, കോട്ടയം അതിരൂപതയിലെ തന്നെയും മികച്ച ഒരു സംഘടനയായി പ്രവർത്തിച്ചു വരുന്നു.

publive-image

സംഘടനയെ ഈ നിലയിൽ എത്താൻ സഹായിച്ച മുൻകാല കമ്മറ്റികളെയും മറ്റ് എല്ലാ അംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കെ സി എ ഐ റോമിൻറെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോജി അച്ചേട്ടിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയുടെ പ്രഥമ പൊതുയോഗത്തിൽ വച്ച് കെ സി എ ഐ റോം അതിൻറെ സിൽവർ ജൂബിലി 2019 മെയ് 4 , 5 തീയതികളിൽ റോമിലെ Fratena Domus കൺവൻഷൻ സെൻററിൽ വച്ച് പ്രൗഢഗംഭീരമായി നടത്തുവാൻ തീരുമാനിച്ചു.

ഈ ജൂബിലിയുടെ സുഖുമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി സംഘടനയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ. പ്രിൻസ് മുളകുമറ്റത്തിനെ രക്ഷാധികാരിയായും, ചെയർമാനായി ജോജി അച്ചേട്ടിനെയും, കൺവീനർമാരായി പ്രോഗ്രാം കമ്മറ്റി കൺവീനർ സാബു കണ്ണാട്ടിപ്പുഴ, ഫിനാൻസ് കമ്മറ്റി കൺവീനർ ജിമ്മി പരപ്പനാട്ടുപടവിൽ, കൾച്ചറൽ കമ്മറ്റി കൺവീനർ ജെയിംസ് മാവേലിൽ, ജെഫി ജോസ്, രെജിസ്ട്രേഷൻ കമ്മറ്റി കൺവീനർ ജോർജ് മഠത്തിൽ, റിസപ്‌ഷൻ കമ്മറ്റി കൺവീനർ ജോർജ് വാക്കേൽ, ട്രാൻസ്‌പോർട്ടേഷൻ കമ്മറ്റി കൺവീനർ റെജി പൂത്തൃക്കയിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിബി കൊള്ളിയിൽ എന്നിവർ അടങ്ങിയ 40 അംഗ കമ്മിറ്റി രൂപീകരിച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

സിൽവർ ജൂബിലിയുടെ ലോഗോ പ്രകാശനവും, പ്രവർത്തനോൽഘാടനവും 2018 നവംബർ 4 ന് Via Casaletto - 538 ൽ നടക്കുന്ന കെ സി എ ഐയുടെ ഫാമിലിഡേയോടനുബന്ധിച് നടത്തപ്പെടുന്നതാണ്. അസ്സോസിയേഷൻ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ ധന്യനിമിഷത്തിൽ എല്ലാവരുടെയും സാന്നിധ്യവും, സഹായ സഹകരണവും അഭ്യർത്ഥിക്കുന്നതായി പബ്ലിസിറ്റി കമ്മറ്റിക്ക് വേണ്ടി - സിബി കൊള്ളിയിൽ, സിറിൽ സിറിയക്, മജു കൗന്നുംപാറയിൽ എന്നിവര്‍ അറിയിച്ചു.

Advertisment