Advertisment

ഒ ഐ സി സി ഇറ്റലിയുടെ രണ്ടാമത്തെ യുണിറ്റ് നാപോളിയിൽ തുടക്കംകുറിച്ചു

New Update

ഇറ്റലി:  കെ പി സി സി അംഗീകാരമുള്ള ജോമോൻ തോമസിൻറെ നേതൃത്വത്തിലുള്ള ഒ ഐ സി സി ഇറ്റലിക്ക് രണ്ടാമത്തെ യുണിറ്റ് ഇന്നലെ (11-11-2018) രാവിലെ 11 മണിയോടെ ടൈറ്റസ് ആൻ്റണിയുടെ നേതൃത്വത്തിൽ നാപോളിയിൽ തുടക്കം കുറിച്ചു.

Advertisment

publive-image

അൻപതിൽ പരം ആളുകൾ പങ്കെടുത്ത യോഗത്തിൽ ടൈറ്റസ് ആന്റണി ഇലന്തിക്കര യുണിറ്റ് പ്രസിഡന്റായും, ജെയ്സൺ ലയോള തിരുവനന്തപുരം സെക്രട്ടറി, സാജൻ പാലേലി ഖജാഞ്ചിയായും തിരഞ്ഞെടുക്കപ്പെട്ടു. ത്രിവർണ്ണക്കൊടി പറത്തി ഒ ഐ സി സി ഇറ്റലിയുടെ മുൻപോട്ടുള്ള യാത്ര വളരെ മനോഹരമായി പോകുന്നതിൽ കെ പി സി സി നേതാക്കൾ ആശംസകൾ അറിയിച്ചു.

പ്രവാസജീവിതത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരുടെ വേദനകൾ കണ്ടില്ല എന്ന് നടിക്കാൻ ഒ ഐ സി സിയെപ്പോലുള്ള സംഘടനകൾക്ക് ആവില്ല, കൂടുതൽ ശക്തിയോടുകൂടി ഇറ്റലിയിലുള്ള എല്ലാ കോൺഗ്രസ് അനുയായികളെയും ഒറ്റക്കെട്ടായി മുൻപോട്ട് കൊണ്ടുവരുവാനാണ് ഒ ഐ സി സി ഇറ്റലിയുടെ തീരുമാനം.

Advertisment