Advertisment

മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; തിരുന്നാൾ നാളെ

New Update

മാഞ്ചസ്റ്റർ:   ജൂത ക്രിസ്തീയ പാരമ്പര്യത്തിൽ പെട്ട ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുബങ്ങളിൽ നിന്നും നാനൂറ് യഹൂദ ക്രിസ്ത്യാനികൾ ക്നായി തൊമ്മന്റെ നേതൃത്വത്തിൽ ബിഷപ് ഉർഹാ മാർ യൗസേപ്പിന്റെയും നാല് വൈദികരുടേയും ഡീക്കൻമാരുടേയും അകമ്പടിയോട AD 345 ൽ ദക്ഷിണ മെസോപൊട്ടാമിയയിൽ നിന്നും കൊടുങ്ങല്ലൂരിൽ വന്ന് താമസിക്കുകയും അങ്ങനെ ക്നാനായ പാരമ്പര്യം കേരളത്തിൽ ആരംഭിക്കുകയും ചെയ്തു.

Advertisment

publive-image

തങ്ങളുടെ അടിയുറച്ച വിശ്വാസത്തിലും പാരമ്പര്യത്തിലും സ്വയവംശ ശുദ്ധിയിലും ദൈവപരിപാലനയിൽ ആ ജനത വളന്നുവന്നു. കാലക്രമേണ കേരളത്തിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും അവരുടെ കുടിയേറ്റം തുടർന്നു കൊണ്ടേയിരിക്കുന്നു .

ഏത് ദേശത്ത് ആയിരുന്നാലും തങ്ങൾക്ക് തലമുറ തലമുറയായി പകർന്നു കിട്ടിയ വിശ്വസ ജീവിതവും പാരമ്പര്യങ്ങളും സ്വവംശ ശുദ്ധിയും നെഞ്ചിലേറ്റി അവർ അടുത്ത തലമുറക്ക് പകർന്ന് കൊണ്ടിരിക്കുന്നു. യുകെയിലേക്ക് കുടിയേറിയ ക്നാനായ ജനത UKKCA എന്ന വടാ വൃക്ഷത്തിന്റെ തണലിൽ ഒന്നായി മാറി.

ക്നാനായ ജനതയുടെ ശക്തമായ പ്രാർഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ കർത്താവിലേക്ക് ഉയർന്നപ്പോൾ, ക്നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററിൽ പ്രഥമ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയൻസി അനുവദിച്ചു നല്കി.

publive-image

ഇപ്പോൾ 15 മിഷനുകളുമായി സഭയോടൊത്ത് വിശ്വാസ തീവ്രതയും പാരമ്പര്യവും മുറുകെ പിടിച്ച് ക്നാനായ ജനത ദൈവപരിപാലനയിൽ വളർന്നുകൊണ്ടേയിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ഈ ജനത്തെ നയിക്കുവാൻ വേണ്ട ശ്രേഷ്ഠമായ വൈദികരെ നല്കി ദൈവം തന്റെ ജനത്തെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു.

യുകെയിലെ പ്രഥമ ക്നാനായ മിഷനായ മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിൽ നാളെ ശനിയാഴ്ച (6/10/18)വിഥിൻഷോയിലെ മനോഹരമായ സെന്റ്. ആന്റണീസ് ദേവാലയത്തിൽ രാവിലെ പത്തുമണിക്ക് പ്രസുദേന്തി വാഴ്ചയോടെ തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കമാകും.

വർഷങ്ങളായി ഇടവകയിൽ നടന്നുവരുന്ന തിരുന്നാളിൽ നിന്നും വിത്യസ്തമായി ഈ വർഷം ബഹു: റവ: ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന തിരുന്നാൾ റാസയിൽ ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ.ജോസ് അഞ്ചാനിക്കൽ, വിഥിൻഷോ സെൻറ്.ആൻറണീസ് ഇടവക വികാരി ഫാ.നിക്ക് കേൻ, ഫാ.സജി തോട്ടത്തിൽ, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേൽ, ഫാ.ജസ്റ്റിൻ കാരക്കാട്ട്, ഫാ.ഷൻജു കൊച്ചു പറമ്പിൽ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരാകും.

റോയ് മാത്യുവിന്റേയും ജോസ് പടപുരയ്ക്കലിന്റെയും, നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങൾ ആലപിക്കും. തിരുനാൾ കുർബാനക്ക് ശേഷം പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാൾ ദിവസം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പാച്ചോർ നേർച്ചയോട് കൂടി തിരുനാളാഘോഷങ്ങൾ സമാപിക്കും.

publive-image

തിരുനാൾ കമ്മിറ്റി ജനറൾ കൺവീനർ റെജി മടത്തിലേട്ടിന്റെെയും ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടേയും നേതൃത്വത്തിൽ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു. ജയ്മോൻ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റർജി കമ്മിറ്റി കുർബ്ബാനയ്ക്ക് വേണ്ട ഒരുക്കങ്ങളും അൾത്താര ശുശ്രൂഷികളുടെയും കാര്യങ്ങളുടെ ചുമതല വഹിക്കുന്നു.

മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉൾപ്പെടെ മുഴുവൻ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് തിരുനാളിന്റെ വിജയത്തിനായി നടന്നു വരുന്നത്.

നമ്മുടെ കർത്താവിന്റെ ഈ ബലിയർപ്പണത്തിൽ സ്വർഗ്ഗത്തിലെ മാലഖ വ്രന്തത്തോടും വിശുദ്ധരോടുമൊപ്പം പരിശുദ്ധ അമ്മയും നമ്മുക്ക് വേണ്ടി മാദ്ധ്യസ്ഥ്യം അപേക്ഷിക്കുവാൻ ബലി പീഠത്തിന്റെ ചുറ്റിലും അൾത്താരയിൽ ഉണ്ടാവും. അങ്ങനെ സ്വർഗത്തിന്റെ വാതിൽ കർത്താവ് നമ്മുക്കായി തുറക്കും. നമ്മുക്ക് ഒരുങ്ങാം ആ പുണ്യ നിമിഷങ്ങൾക്കായി. നമ്മുടെ പ്രാർഥകളെ പരിശുദ്ധ അമ്മ വഴി കർത്താവിലേക്ക് അർപ്പിക്കാം, നിരവധിയായ അനുഗ്രഹങ്ങൾ നമ്മുക്ക് പ്രാപിക്കാം.

നമ്മുക്ക് ലഭിച്ച നിരവധിയായ അനുഗ്രഹങ്ങക്ക് പരിശുദ്ധ അമ്മ വഴി കർത്തവിനോട് നന്ദി പറയാം. പരിശുദ്ധ അമ്മയെ നമ്മുടെ ജിവിതത്തോട് ചേർത്ത് പിടിക്കാം.

ദൈവം നിങ്ങളേയും കുടുബത്തേയും അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ തിരുന്നാളിന്റെ പുണ്യ നിമിഷങ്ങളിലേക്ക് എല്ലാരേയും ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം:

ST. ANTONYS CHURCH,

DUNKERY ROAD,

PORTWAY,

WYTHENSHAWE,

MANCHESTER,

M22 0WR.

Advertisment