Advertisment

ലൈറ്റ് ഇൻ ലൈഫ് സ്വിറ്റ്സർലന്റ് അരുണാചൽ പ്രദേശിൽ പുതുതായി സ്കൂള്‍ നിര്‍മ്മിക്കുന്നു. ആശീർവാദകർമ്മം റവ. ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു

author-image
ഷിജി ചീരംവേലില്‍
Updated On
New Update

സ്വിറ്റ്സർലന്റിലെ  ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ മുഖ്യപങ്കാളിത്തത്തോടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂളിന്റെ ആശീർവാദകർമ്മം 2019 ജുലൈ മാസത്തിൽ പ്രൊവിൻഷ്യൽ റവ. ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു. FAsCE യുടെ (Fransalian Agency for social Service in India) മേൽനോട്ടത്തിലാണ് നിർമ്മാണ-പ്രവർത്തനങ്ങൾ നടക്കുന്നത്.

Advertisment

രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മൊത്തം ഒരുകോടി അറുപതുലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ എൺപതുലക്ഷം രൂപയാണ് ലൈറ്റ് ഇൻ ലൈഫിന്‍റെ വിഹിതമായി നൽകുന്നത്.

publive-image

<നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആശിര്‍വാദകര്‍മ്മം റവ. ഫാ. ജോര്‍ജ്ജ് പന്തന്മാക്കല്‍ നിര്‍വഹിക്കുന്നു>

ഒന്നാം ഘട്ടത്തിനു വേണ്ടി ആദ്യഗഡുവായ CHF 75'000 - ¨Ê ചെക്ക് (ഏകദേശം അൻപത്തിരണ്ടുലക്ഷം രൂപ)  14.07.2019 ൽ Teufen ൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ സംഘടനാപ്രതിനിധികൾ FAsCE India എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. സജി ജോർജിന് കൈമാറി.

കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ പിന്നോക്ക പ്രദേശങ്ങളായ ആസ്സാമിലെ പാൻപാരിയിലും, മേഘാലയയിലെ സോമൻപാറയിലും മൊത്തം ഒരുകോടി അറുപതുലക്ഷം രൂപ ചിലവിൽ  രണ്ട് സ്കൂളുകൾ നിർമ്മിക്കുവാൻ ലൈറ്റ് ഇൻ ലൈഫിന് സാധിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യാത്രാസൗകര്യമില്ലാത്ത, വിദൂര മേഖലയിൽനിന്നുവരുന്ന  നിർദ്ധനരായ കുട്ടികൾക്ക് താമസം, ഭക്ഷണം മുതലായവ ഉൾപ്പെടുത്തി ഒരുകുട്ടിക്ക് ഒരുവർഷത്തേക്കായി 300 സ്വിസ്സ്‌ ഫ്രാൻകിന്റെ ഒരു പ്രോജക്ടും, താമസസൗകര്യമില്ലാതെ, 150.- സ്വിസ്സ്‌ ഫ്രാൻകിന്റെ മറ്റൊരു പ്രോജക്ടുമാണ് ഈ വർഷം ആരംഭിച്ചിരിക്കുന്നത് .

210 കുട്ടികൾക്കാണ് ഇപ്പോൾ ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കുന്നത്. ഇതിനുവേണ്ടി ഒരുവർഷം CHF 48000  നൽകുവാനുള്ള പ്രതിബദ്ധത  ലൈറ്റ് ഇൻ ലൈഫ് ഏറ്റെടുത്തു.  അഞ്ചുവർഷമാണ് ഈ പ്രോജക്ടിന്റെ  കാലാവധി.  അർഹരായ അനേകം കുട്ടികൾ ഇനിയുമുണ്ട്. അവരും നമ്മുടെ സഹായത്തിനായി കാത്തിരിക്കുന്നു.

publive-image

ലൈറ്റ്  ഇൻ ലൈഫിന്റെ മറ്റൊരു അഭിമാനസംരംഭമായ ഭവനനിർമ്മാണപദ്ധതിയിൽ നൂറാമത്തെ വീടിsâ നിർമ്മാണപ്രവർത്തനങ്ങൾ പത്തനംതിട്ട ജില്ലയിലെ മൈലപ്രയിൽ പൂരോഗമിക്കുന്നു. പഞ്ചായത്തിൽനിന്നും ലഭിച്ച മൂന്നുസെന്റ് ഭൂമിയിലാണ് വീടുപണി നടക്കുന്നത്. പ്രളയദുരിതാശ്വാസം ഉൾപ്പെടെ ഏകദേശം ഒരുകോടി മുപ്പത്തിനാലുലക്ഷം രൂപയുടെ പദ്ധതികളാണ്  ലൈറ്റ് ഇൻ ലൈഫ് കഴിഞ്ഞവർഷം പൂർത്തീകരിച്ചത്.

അടുത്ത അദ്ധ്യയനവർഷം മുതൽ (2019 ഓഗസ്റ്റ്-സെപ്‌റ്റംബർ) നാൽപ്പത് നിർദ്ധന കുട്ടികൾക്ക്‌ പ്രൊഫഷണൽ കോഴ്‌സിനായി ഒരുവർഷം അൻപതിനായിരം രൂപയുടെ ഒരു സഹായ പദ്ധതിയും ലൈറ്റ് ഇൻ ലൈഫ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇരുപതുലക്ഷം രൂപയാണ് ഒരുവർഷം ലൈറ്റ് ഇൻ ലൈഫ് ഇതിനായി സമാഹരിച്ചുനൽകാൻ ഉദ്ദേശിക്കുന്നത്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി മൊത്തം ഒന്നേകാൽ കോടിയോളം രൂപയുടെ സഹായ പ്രവർത്തനങ്ങളാണ് 2019 ൽ ലൈറ്റ് ഇൻ ലൈഫ് ലക്ഷ്യമിടുന്നത്‌.

എല്ലാ പ്രൊജക്ടിലും ലഭ്യമാകുന്ന തുക ഭരണപരമോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള ചിലവുകൾ ഇല്ലാതെ  പൂർണ്ണമായും അതാത് പ്രോജക്ടിനുവേണ്ടി വിനിയോഗിക്കപ്പെടുമെന്നുള്ളത് അടിവരയിട്ടുപറയുവാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും കഷ്ടതയും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളോടും അതുപോലെ സമൂഹത്തിനോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രാവർത്തികമാക്കാൻ ആത്മാർത്ഥമായി തങ്ങളെ സഹായിക്കുന്ന  എല്ലാ സുമനസ്സുകൾക്കും ലൈറ്റ് ഇൻ ലൈഫ് നന്ദി അർപ്പിക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Advertisment