Advertisment

യുകെ മലയാളികളെ അത്ഭുതപ്പെടുത്തി 7 വയസ്സുകാരൻ പ്രണവിന്റെ 88KM സൈക്കിൾ സവാരി !

author-image
admin
New Update

യുകെ നിവാസികളെ ഏവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് പ്രണവ് അനീഷ് എന്ന ഈ ചുണകുട്ടൻ ! 4 May 2019ന് ലണ്ടൻ ഹേയ്സ് തൊട്ട് ബ്രൈറ്റൺ വരെയുള്ള 88KM സാഹസിക സൈക്കിൾ സവാരിയിൽ, Big Foot എന്ന തന്റെ സൈക്കിൾ ക്ലബിലെ 250 കൂട്ടുകാരോടൊപ്പം ചേർന്ന് പ്രണവ് വിസ്മയം തീർത്തിരിക്കുകയാണ്.

Advertisment

publive-image

രാവിലെ 8.30ക്ക്‌ ആരംഭിച്ച സാഹസിക യാത്ര, നിശ്ചിത ഇടവേളകൾക്കു ശേഷം, നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ മുൻപേ 6.10ന് പ്രണവ് വിജയകരമായി പൂർത്തിയാക്കി. കൊച്ചു കൊച്ചു കയറ്റങ്ങൾ താണ്ടി 80KM കടന്നു കഴിഞ്ഞപ്പോൾ ആ ഇളം കാലുകൾ തളരാൻ തുടങ്ങിയിരുന്നു. Devils Dyke എന്ന അപ്പ് ഹിൽ എത്തുമ്പോളേക്കും , ഒരു വേള യജ്ഞം ഉപേക്ഷിച്ചാലോ എന്നു വരെ പ്രണവ് ചിന്തിച്ചു പോയി.

publive-image

കനത്ത മഴയും കൂടി പെയ്തപ്പോൾ, കൂടെയുണ്ടായിരുന്ന മുതിർന്നവർ സൈക്കിളുമായി നടന്നു കയറാൻതുടങ്ങി. അഭുതമെന്നു പറയട്ടെ, ഗ്രൂപ്പ് ലീഡർ സഞ്ജയ് ലാൽവാനിയുടെ പ്രചോദനവും മോട്ടിവേഷനും അവസാന കടമ്പ താണ്ടാൻ പ്രവീണ് ഉത്തേജനമേകി. പൂർവാധികം ആത്മവിശ്വാസവും ധൈര്യവുമായി പ്രണവ് തന്റെ ദൗത്യം പൂർത്തിയാക്കി. ഒരു പക്ഷെ ഈ ചെറുപ്രായത്തിൽ (7 വയസ്സ് ) ഈ വിജയം കൈവരിച്ച ആദ്യത്തെ കുട്ടിയാകും പ്രണവ് !

publive-image

അഞ്ചു വയസ്സുമുതൽ സൈക്കിൾ ഓടിക്കാൻ തുടങ്ങിയ പ്രണവിന് സൈക്കിൾ സവാരി ഏറ്റവും ഇഷ്ടപെട്ട വിനോദമാണ് .

IT/ Banking മേഖലയിൽ ഉദ്യോഗസ്ഥരായ അനീഷ് ഉണ്ണിക്കൃഷ്ണന്റെയും സൗമ്യ രാജഗോപലിന്റെനയും ഏക പുത്രനായ പ്രണവ്, ക്രോയ്ഡോനിലെ പാർക്ക്ഹിൽ ജൂനിയർ സ്കൂളിലെ ഇയർ 3 വിദ്യാർത്ഥി ആണ്.

സ്കൂൾമാനേജ്മെന്റിന്റെയും ഹെഡ് ടീച്ചറിന്റെയും കൂട്ടുകാരുടെയുമെല്ലാം പ്രോത്സാഹനം പ്രണവിന് ഊർജം പകർന്നു. തന്റെ ഇഷ്ടവിനോദത്തിലൂടെ പ്രണവ് സ്വന്തം സ്കൂളിന് ആയിരത്തിനാനൂറിൽ പരം പൗണ്ട് സമാഹരിച്ചു എന്നത് മറ്റൊരു സ്തുത്യർഹമായ സവിശേഷതയാണ് !

publive-image

പാർക് ഹിൽ സ്കൂൾ അവരുടെ വിദ്യാഭ്യാസ പരിപാടികൾ പരിഷ്കരിക്കുന്നതിനായി, പുതിയ പുസ്തകങ്ങളും പഠന സാമഗ്രികളും സമാഹരിക്കുവാനും , പാഠ്യ / പാഠ്യേതര വിഷയങ്ങളിലെ ശിക്ഷണം കൂടുതൽ മെച്ചപ്പെടുത്തുവാൻ കായികതാരങ്ങളും, സാഹിത്യകാരന്മാരുമായുള്ള കൂടിക്കാഴ്ചകൾ സംഘടിപ്പിക്കാനും ഈ തുക വിനിയോഗിക്കും.

Advertisment