Advertisment

ഈസ്റ്റ് ലണ്ടൻ ഭരണ സമിതിക്ക് പുതിയ ഭാരവാഹികൾ: റജി വട്ടംപാറയിൽ പ്രസിഡന്റ്

author-image
അലക്സ് വര്‍ഗീസ്‌
Updated On
New Update

- അഭിലാഷ് മാത്യു

Advertisment

യു കെ:  പതിനൊന്നാമത് ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (*ELMA*) ഓണോഘാഷ പരിപാടി വിപുലമായി ആഘോഷിച്ചു. കേരളത്തിൽ നിന്നും യു കെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടൻ മലയാളി നിവാസികളുടെ പതിനൊന്നാമത് ഓണോഘാഷം റോംഫോർഡിൽ വെച്ച്‌ വിപുലമായി നടത്തപ്പെട്ടു. രണ്ട് ദിവസത്തെ ക്യാമ്പായി ആണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്.

ഒന്നാം ദിവസം സ്പോട്സും രണ്ടാം ദിവസം തിരുവാതിര കളിയും വിഭവ സമൃദ്ധമായ സദ്യയും കൂടാതെ പ്രസ്തുത ചടങ്ങിൽ സ്പോട്സ് ഡേയിലെ വിജയികൾക്ക് സമ്മാനദാനം നൽകി അഭിനന്ദിക്കുകയും ചെയ്കയുണ്ടായി.

publive-image

പരിപാടിയിൽ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌ ലൂക്കോസ് അലക്സ് സ്വാഗതം ആശംസിച്ചു സെക്രട്ടറി സാജൻ പടിക്കമ്യാലിൽ റിപ്പോർട്ട് വായിക്കുകയും ട്രഷറർ ജോമോൻ നന്ദി പറയുകയും ചെയ്തു ഇത്തരം കുടി ചേരലുകൾ നാടിന്റെ നന്മക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തിൽ ബാസ്റ്റിൻ മാളിയാക്കൽ അഭ്യർത്ഥിച്ചു .

പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി.  റജി വട്ടംപാറയിൽ പ്രസിഡന്റായും അഭിലാഷ് മാത്യുവിനെ സെക്രട്ടറിയായും ട്രഷറർ ആയി റോബിൻ കുറുപ്പാമടത്തേയും ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു. കൂടാതെ സ്വപ്ന സാം വൈസ് പ്രസിഡന്റ്, ജിൻസൻ മാളിയേക്കൽ ജോയിന്റ് സെക്രട്ടറി, ഷിജു മാത്യു പ്രോഗ്രാം കോർഡിനേറ്റർ സാബു മാത്യു പ്രാലടിയിൽ അഡ്വൈസറായും തെരെഞ്ഞെടുത്തു.

എൽമയുടെ ഭാവിപരിപാടികൾ വൻ വിജയമാക്കി തീർക്കാൻ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും നൽകണമെന്ന് പ്രസിഡന്റ് റജി സെക്രട്ടറി , അഭിലാഷ് ട്രെഷറർ റോബിൻ എന്നിവർ അഭ്യർത്ഥിച്ചു.

ഇ എല്‍ എം എ 2019 - 2021 എക്സിക്യുട്ടീവ്‌ കമ്മിറ്റി

പ്രസിഡന്റ് - റെജി വട്ടംപറമ്പില്‍

സെക്രട്ടറി - അഭിലാഷ് മാത്യു വാഴയില്‍

ട്രഷറര്‍ - റോബിന്‍ കുറുപ്പമാടം

വൈസ് പ്രസിഡന്റ് - സ്വപ്ന സാം

ജോയിന്റ് സെക്രട്ടറി - ജിന്‍സണ്‍ മാളിയേക്കല്‍

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ - ഷിജു മാത്യു

അഡ്വൈസര്‍ - സാബു മാത്യു

Advertisment