Advertisment

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒൻപത് പേർക്കായി കൈമാറി

New Update

മാഞ്ചസ്റ്റർ:  പിറന്ന നാടായ കേരളത്തിൽ ഈ ഓണക്കാലത്തുണ്ടായ കൊടിയ പ്രളയത്തിന്റെ കെടുതികളിൽ അകപ്പെട്ടവർക്ക് ആശ്വാസമേകാൻ "മാനവ സേവ, മാധവ സേവ" എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച്, മുന്നിട്ടിറങ്ങിയ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, നാല് ലക്ഷത്തിൽ പരം രൂപ സമാഹരിച്ചു.

Advertisment

മാഞ്ചസ്റ്റർ പ്രദേശത്തുള്ള ഹിന്ദു കമ്മ്യൂണിറ്റിയിൽ അപ്പീൽ വഴിയായും, സഹായ മനസ്ഥിതിയുമായി മുമ്പോട്ട് വന്ന നോർത്തേൺ തമിൾ അസോസിയേഷൻ, മാഞ്ചസ്റ്റർ തമിൾ മന്ത്ര എന്നീ സംഘടനകൾ സമാഹരിച്ചു നൽകിയ 750 പൗണ്ടും ചേർത്ത് പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാൻ സംഘടന മുന്നിട്ടിറങ്ങുകയായിരുന്നു.

publive-image

പ്രളയ കെടുതിയിൽ അകപ്പെട്ട്, കിടന്നുറങ്ങാൻ പോലും സൗകര്യമില്ലാതെ വിവശാവസ്ഥയിലായ, കാതങ്ങൾ ദൂരെയായ 8 കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനും, പ്രളയത്തിൽ തകർന്ന് പഠന സാഹചര്യങ്ങളും, ഫർണീച്ചറുകളും നശിച്ചുപോയ ഒരു അംഗൻവാടിക്കുമായാണ് സഹായം നല്കിയത്. ഓരോരുത്തർക്കും ഉദ്ദേശം അരലക്ഷം രൂപ വീതം വരുന്ന സഹായം ചെയ്തുകൊടുക്കാൻ കമ്മ്യൂണിറ്റിക്ക് സാധിച്ചു .

സഹായം അഭ്യർത്ഥിച്ചവരുടെ തകർന്ന വീടുകളുടെ ശോച്യാവസ്ഥയും, അംഗൻവാടിയുടെ സ്ഥിതിയും കമ്മ്യൂണിറ്റി ഭാരവാഹികൾ ബോദ്ധ്യപ്പെടുകയും, കമ്മിറ്റിയിൽ ചർച്ച ചെയ്ത് അർഹരായവരെ സഹായിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

കഴിഞ്ഞ പത്തുവർഷമായി മാഞ്ചസ്റ്റർ പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന ഹിന്ദു മലയാളി കമ്മ്യൂണിറ്റി, ഹിന്ദു ധർമ്മത്തിന്റെ മൂല്യങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിനോടൊപ്പം, വിവിധ ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ സഹായം സഹജീവികൾക്ക് ചെയ്തുകൊടുക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു.

എല്ലാ രണ്ടാഴ്ച കൂടുന്ന ശനിയാഴ്ചകളിൽ ഭജനയും, കുട്ടികൾക്കായി പൂർണ്ണവിദ്യാ-മലയാളം പഠനക്ലാസ്സും നടത്തുന്ന മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്മ്യൂണിറ്റി അശരണർക്ക് കൈത്താങ്ങായി എന്നും ഉണ്ടാകും.

തങ്ങളുടെ ഏറ്റവും വലിയ ആഘോഷമായ ഓണാഘോഷം ഒഴിവാക്കിക്കൊണ്ട്, സഹജീവി സ്നേഹം പ്രകടമാക്കാനുള്ള ഒരു അവസരമായി കണ്ട് സഹകരിച്ച എല്ലാ സുമനസ്സുകൾക്കും നന്ദിയർപ്പിക്കുന്നതായി മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ഭാരവാഹികൾ അറിയിച്ചു.

മാഞ്ചസ്റ്ററിലെ ഹിന്ദു സമൂഹത്തിന് ഐക്യത്തിന്റെ സ്വരം പകർന്നു നൽകുന്ന ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് അറിയുന്നതിനും, ബന്ധപ്പെടുന്നതിനും,

സിന്ധു ഉണ്ണി (പ്രസിഡണ്ട്) - 07979123615

ഹരി കുമാർ. കെ.വി (സെക്രട്ടറി) - 07403344590

Advertisment