Advertisment

മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ദീപാവലി ആഘോഷം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

New Update

മാഞ്ചസ്റ്റർ:  മാഞ്ചസ്റ്റർഹിന്ദു മലയാളി കമ്യുണിറ്റിയുടെ ഈ വർഷത്തെ ദീപാവലി ആലോഷങ്ങൾ വളരെ വിപുലമായ പരിപാടികളോടെ നവംബർ 4 ഞായറാഴ്ച വൈകിട്ട് 5 മുതൽ 10 വരെ വിതിംങ്ടൻ രാധാകൃഷ്ണ ക്ഷേത്രത്തിൽ വച്ച് നടത്തുന്നതാണ്.

Advertisment

ദീപാവലി ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുന്നതിനായി കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ച് വരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

publive-image

ദീപാവലിയുടെ പിന്നിലെ ഐതീഹ്യം തിൻമയുടെ മേൽ നന്മയുടെ വിജയം എന്നാണ് രാവണനെ തോല്പിച്ച് രാമൻ സീതാസമേതനായി അയോധ്യയിലെത്തിയതിൻെറ ആഘോഷമെന്നും, നരാകാസുരനെ ശ്രീകൃഷ്ണഭഗവാൻ തോല്പിച്ച ദിവസമെന്നും രണ്ട് രീതിയിൽ അറിയപ്പെടുന്നു .

മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്യുണിറ്റിയുടെ ഈ വർഷത്തെ ദീപാവലിയിലെ പ്രധാന ആകർഷണം ലക്ഷ്മിപൂജ,ഭജൻ,വെടിക്കെട്ട് എന്നിവയാണ്. എല്ലാ ഭക്ത ജനങ്ങളേയും ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ദീപാവലി ആഘോഷങ്ങളുടെ സമയക്രമം:

5 PM - 6 PM - നിലവിളക്കുകൾ ക്രമീകരിക്കൽ, ഡെക്കറേഷൻ.

6 PM - 7 PM - ലക്ഷമി പൂജ

7 PM - 7.45 PM - ഭജന

7.45 PM - 8.30 PM - വെടിക്കെട്ട്

8.30 PM - 9.30 PM - അന്നദാനം

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ഹരികുമാർ.കെ.വി - 07403344590, സിന്ധു ഉണ്ണി - 07979123615.

ക്ഷേത്രത്തിന്റെ വിലാസം:

Radhakrishna Mandir

Brunswick Road

Withington

M20 4QB.

Advertisment