Advertisment

കാലവർഷക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജന്മനാടിന് ഒരു കൈത്താങ്ങാൻ അഭ്യർത്ഥിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി

author-image
സജീഷ് ടോം (യുക്മ പി.ആർ.ഒ.)
Updated On
New Update

തുടർച്ചയായ രണ്ടാം വർഷവും കാലവർഷവും, പ്രകൃതിദുരന്തവും കേരളത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും ഭാവിയിലേക്കുള്ള ശൂന്യമായ പ്രതീക്ഷകളും നൊമ്പരപ്പെടുത്തുന്നു. പ്രവാസികൾ എന്നനിലയിൽ ജന്മനാടിനോടുള്ള കടമ ആരെയും ഓർമ്മപ്പെടുത്തേണ്ടതില്ല. നിരവധി യു കെ പ്രവാസി ഗ്രൂപ്പുകളും വ്യക്തികളും സഹായ ഹസ്തങ്ങളുമായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു.

Advertisment

publive-image

യുക്മ ദേശീയ സമിതി അംഗ അസോസിയേഷനുകളോടും മറ്റ് മലയാളി സുഹൃത്തുക്കളോടും കേരളത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഒറ്റക്കെട്ടായി സഹായിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. ഓരോ അസോസിയേഷനുകളും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ് അംഗ അസ്സോസിയേഷനുകൾക്കും റീജിയനുകൾക്കും ഇതിനകം അയച്ചു കഴിഞ്ഞു.

തുടർച്ചയായ ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്ന ജന്മനാടിനെയും, ഉറ്റവരുടെ വേർപാടിന്റെ സങ്കടത്തിനിടയിൽ, കിടപ്പാടം പോലും നഷ്ടമായ നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അഭ്യർത്ഥിക്കുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളാ സർക്കാരിനെ സഹായിക്കുക എന്നത് നമ്മുടെ കടമയായതിനാൽ ദുഷ്പ്രചരണങ്ങളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതമായ കാര്യം. സഹായം നൽകാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗം തങ്ങളാൽ കഴിയുന്ന വിധം ഇതിലേക്കായി സംഭാവന ചെയ്യണമെന്ന് യുക്മ ദേശീയ നിർവാഹക സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള (07960357679), സെക്രട്ടറി അലക്സ് വർഗ്ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ:

A/C Name - Chief Minister's Distress Relief Fund,

A/C Number - 67319948232,

Branch - City Branch, Thiruvananthapuram,

IFSC - SBIN0070028

SFIFT CODE - SBININBBT08,

A/C Type - Savings,

PAN - AAAGD0584M.

Advertisment