Advertisment

യുക്മ മാത്‍സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്ഫോർഡിലെ നൈജിൽ ജേക്കബ് നാഷണൽ ചാമ്പ്യൻ. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയർ വിഭാഗം വിജയികൾ

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

യുക്മ യൂത്തിന്റെ നേതൃത്വത്തിൽ യു കെയിലെ 3 മുതൽ 11 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനും അറിവ് വർധിപ്പിക്കുന്നതിനും യുക്മ യൂത്ത്, പ്രമുഖ ഓൺലൈൻ ടൂഷൻ സ്ഥാപനമായ വൈസ് ഫോക്സ് ആപ്പ് മായി ചേർന്ന് നടത്തിയ യുക്മ മാത്‍സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.

Advertisment

publive-image

കുട്ടികളെ 3 - 4 , 5 - 6 , 7 -8 , 9 - 10, 11 എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ച്, ഓരോ വിഭാഗത്തിനും അവരവരുടെ കഴിവിന് അനുസരിച്ച്, നാഷണൽ പാഠ്യ പദ്ധതി അനുസരിച്ചുള്ള മാത്ത്സ് വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെട്ട ഓൺലൈൻ പരീക്ഷ ആണ് തയ്യാറാക്കിയിരുന്നത്. രണ്ടു ഘട്ടങ്ങളായാണ് മാത്‍സ് ചലഞ്ച് പരീക്ഷ സംഘടിപ്പിച്ചത്.

ഓൺലൈൻ പരീക്ഷയിൽ പങ്കെടുത്ത എണ്ണൂറോളം വിദ്യാർത്ഥികളിൽ നിന്ന് 80 ശതമാനമോ അതിലധികമോ മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കാണ് നവംബർ 3 നു കവൻട്രിയിൽ നടന്ന നാഷണൽ ടെസ്റ്റ് സെന്ററിൽ പരീക്ഷയ്ക്ക് അവസരമൊരുക്കിയത്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ നിന്നുള്ള നൈജിൽ ജേക്കബാണ് യുക്മ മാത്‍സ് ചലഞ്ച് നാഷണൽ ചാമ്പ്യൻ. മിഡ്‌ലാൻഡ്‌സ് റീജിയണിൽ നിന്നുള്ള ഋഷികേശ് നാരായണൻ ജൂനിയർ വിഭാഗം ചാമ്പ്യനായപ്പോൾ സീനിയർ വിഭാഗത്തിൽ സൗത്ത് ഈസ്റ്റിൽ നിന്നുള്ള ജോസഫ് ജോജോ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

publive-image

റീജിയണൽ തലത്തിലുള്ള വിജയികൾ താഴെപ്പറയുന്നവരാണ്;

ഋഷികേശ് സിദ്ധാർഥൻ ഈസ്റ്റ് ആംഗ്ലിയ

ടോണി അലോഷ്യസ് ഈസ്റ്റ് ആംഗ്ലിയ

കെസിയ മരിയ ജോൺ ലണ്ടൻ

നോഹാൻ ഏലിയാസ് മിഡ്‌ലാൻഡ്‌സ്

റോജൽ വർഗ്ഗീസ് നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ്

സാബിൻ ഫിലിപ്പ് നോർത്ത് വെസ്റ്റ്

ആരോൺ സജി ചാക്കോ സൗത്ത് ഈസ്റ്റ്

എഡ്വിൻ ജോ ജഗ്ഗി സൗത്ത് വെസ്റ്റ്

ജോയൽ ബിജു വെയ്ൽസ്

ജിയാ ഹരികുമാർ യോർക്ഷെയർ ആൻഡ് ഹംബർ

ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡുകൾ കരസ്ഥമാക്കിയവർ;

ജേക്കബ് ബിനിൽ യോർക്ക്‌ഷെയർ ആൻഡ് ഹംബർ

അഖിൽ ബിജു സൗത്ത് വെസ്റ്റ്

ആന്റണി തോമസ് സൗത്ത് വെസ്റ്റ്

മറിയ കാപ്പൻ മിഡ്‌ലാൻഡ്‌സ്

ജോഷ് ജോൺസൺ മിഡ്‌ലാൻഡ്‌സ്

ദിയ നായർ നോർത്ത് വെസ്റ്റ്

ഋഷികേശ് നമ്പൂതിരി നോർത്ത് വെസ്റ്റ്

സുബിൽ ഫിലിപ്പ് നോർത്ത് വെസ്റ്റ്

publive-image

യുക്മ ആദ്യമായി സംഘടിപ്പിച്ച മാത്‍സ് ചലഞ്ചിന് യുകെ മലയാളികൾക്കിടയിൽ അഭൂതപൂർവ്വമായ പിന്തുണയാണ് ലഭിച്ചതെന്ന് യുക്മ യൂത്ത് ഭാരവാഹികളായ ഡോ ദീപ ജേക്കബ്, ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർ അറിയിച്ചു.

രെജിസ്റ്റർ ചെയ്യുന്ന ഓരോ വിദ്യാർത്ഥിക്കും അവരുടെ തനത് അക്കാദമിക് വർഷത്തെ അറിവിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളായിരുന്നു മാത്‍സ് ചലഞ്ചിൽ നൽകിയിരുന്നത്. സ്വന്തം വീട്ടിൽ നിന്ന് തന്നെ കമ്പ്യൂട്ടറിൽ പങ്കെടുക്കാവുന്ന തരത്തിലാണ് ആദ്യ ഘട്ട പരീക്ഷ നടന്നത്. ഓൺലൈൻ പരീക്ഷയിൽ 60 മിനിട്ടു കൊണ്ട് നൂറു ചോദ്യങ്ങൾക്ക് ആണ് മാത്ത്സ് ചലഞ്ചിൽ ഉത്തരം നൽകേണ്ടത്.

നമ്പർ, റേഷ്യോ ആന്റ് പ്രൊപോർഷൻ, ആൾജിബ്ര, ജ്യോമെട്രി ആന്റ് മെഷേഴ്സ്, പ്രോബബിലിറ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിൽ നിന്നായിരുന്നു ചോദ്യങ്ങൾ.

താരതമ്യേന വളരെ എളുപ്പത്തിൽ ഉത്തരം നൽകാവുന്ന ചോദ്യങ്ങളിൽ തുടങ്ങി എളുപ്പമുള്ളത്, ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ ഉള്ള ഒരു പരീക്ഷാരീതി ആണ് യുക്മ മാത്ത്സ് ചലഞ്ചിൽ അവലംബിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ചോദ്യത്തിന് ഉത്തരമെഴുതുന്ന കുട്ടികൾക്കായിരുന്നു പ്രഥമ റൗണ്ടിലെ വിജയികൾ. .

യുക്മ മാത്‍സ് ചലഞ്ച് വിജയികളെ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അനുമോദിച്ചു. യുകെയിൽ വളർന്നു വരുന്ന കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ യുക്മ വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുമെന്നു യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു.

യുക്മ മാത്ത്സ് ചലഞ്ച് വിജയികൾക്ക് യുക്മ മാത്‍സ് ചാമ്പ്യൻ ട്രോഫിയും വൈസ് ഫോക്സ് ആപ്പ് നൽകുന്ന ക്യാഷ് അവാർഡും ലഭിക്കുന്നതാണ്.2019 ജനുവരി 19 നടക്കുന്ന ഫാമിലി ഫെസ്റ്റിൽ വച്ച് വിജയികളെ അനുമോദിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യുന്നതാണെന്ന് യുക്മ ദേശീയ ട്രെഷറർ അലക്സ് വർഗീസ് അറിയിച്ചു.

Advertisment