Advertisment

യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ ഈ വര്‍ഷം കടലില്‍ പൊലിഞ്ഞത് 2500 ജീവനുകള്‍

സ്പെയിന്‍, സൈപ്രസ്, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിനു ശേഷം കൂടുതല്‍ അഭയാര്‍ഥികള്‍ എത്തിയിരിക്കുന്നത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
migrate to Europe
ജനീവ: ആഫ്രിക്കന്‍ തീരത്തുനിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലെത്താനുള്ള അനധികൃത ശ്രമത്തിനിടെ ഈ വര്‍ഷം 2500 പേരെങ്കിലും മരിക്കുകയോ കടലില്‍ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.



ഈ വര്‍ഷം 1.86 ലക്ഷത്തോളം പേരാണ് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലെത്തിയതെന്നും യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്കുകളില്‍ വ്യക്തമാകുന്നു. ദീര്‍ഘദൂര സമുദ്ര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത മത്സ്യബന്ധന ബോട്ടുകളിലും മറ്റുമാണ് അനധികൃത കുടിയേറ്റക്കാര്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നത്. കുടിയേറ്റം. ആളുകളെ കുത്തിനിറച്ചും മോശം കാലാവസ്ഥയെ നേരിട്ടും അപകടഭീഷണിയിലാണ് യാത്ര.



ഈ വര്‍ഷം ഇത്തരത്തില്‍ അനധികൃതമായി കുടിയേറിയവരുടെയും അപകടത്തില്‍പ്പെട്ടവരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 70,000 പേരാണ് ഇറ്റലിയിലേക്കു മാത്രം അനധികൃതമായി കുടിയേറിയെത്തിയതെങ്കില്‍, ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മാത്രം 1,30,000 പേര്‍ എത്തിക്കഴിഞ്ഞു. ഗ്രീസിലെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നു മടങ്ങാണ് വര്‍ധന.



സ്പെയിന്‍, സൈപ്രസ്, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിനു ശേഷം കൂടുതല്‍ അഭയാര്‍ഥികള്‍ എത്തിയിരിക്കുന്നത്.

 

migrate to Europe
Advertisment