Advertisment

എറ്റിയാസ് വരും, പക്ഷേ, യൂറോപ്പില്‍ കടക്കാന്‍ അതു മാത്രം മതിയാകില്ല

2024 മധ്യത്തോടെ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം എന്ന എറ്റിയാസ് പ്രാബല്യത്തില്‍ വരും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
european travel.jpg
ബ്രസല്‍സ്: 2024 മധ്യത്തോടെ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം എന്ന എറ്റിയാസ് പ്രാബല്യത്തില്‍ വരും. ഇതോടെ അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷെങ്കന്‍ മേഖലയിലുള്ള രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനും സാധിക്കും. പക്ഷേ, എറ്റിയാസ് അപേക്ഷ സ്വീകരിക്കപ്പെട്ടതുകൊണ്ടു മാത്രം വിസരഹിത യാത്ര അനുവദിക്കുമെന്നു പ്രതീക്ഷിക്കരുതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന പുതിയ മുന്നറിയിപ്പ്.



വിസ രഹിത യാത്രയ്ക്ക് അര്‍ഹത ലഭിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. അതു പാലിക്കാന്‍ സാധിക്കുന്നവര്‍ക്കു മാത്രമായിരിക്കും എറ്റിയാസ് പ്രകാരമുള്ള വിസ രഹിത യാത്ര അനുവദിക്കുന്നത്.



യാത്രാ രേഖകളുടെ തെളിവിനും എറ്റിയാസിനും പുറമേ അതിര്‍ത്തി കടക്കുമ്പോള്‍ ആവശ്യം വരാവുന്ന രേഖകള്‍ ചുവടെ:



~ യൂറോപ്പില്‍ തങ്ങാന്‍ ഉദ്ദേശിക്കുന്ന കാലയളവ്

~ യാത്രയുടെ ഉദ്ദേശ്യം

~ യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് നേരിടുന്നതിനുള്ള മാര്‍ഗം



യാത്രാരേഖയ്ക്ക് പത്തു വര്‍ഷത്തിലേറെ പഴക്കമില്ലെന്നും, മടക്കയാത്രയ്ക്കു നിശ്ചയിച്ചിരിക്കുന്ന സമയം കഴിഞ്ഞ് മൂന്നു മാസത്തേക്കു കൂടി സാധുവാണെന്നും കൂടി തെളിയിക്കേണ്ടി വന്നേക്കാം.



രേഖകള്‍ വ്യാജമാണോ എന്നു പരിശോധിക്കാനും അധികൃതര്‍ക്ക് അവകാശമുണ്ടായിരിക്കും. ചില രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ സുരക്ഷയ്ക്ക് ഭീഷണിയുള്ളവരാണെന്നു തോന്നിയാല്‍ അവരെ തടയാം.
european travel information
Advertisment