Advertisment

തുര്‍ക്കിയിലെ ഗുഹയില്‍ കുടുങ്ങിയ ഗവേഷകനെ പുറത്തെത്തിച്ചു

തെക്കന്‍ തുര്‍ക്കിയിലെ മോര്‍ക സിങ്ക്ഹോള്‍ ഗുഹയില്‍ വച്ച് സെപ്റ്റംബര്‍ 2ന് ആണ് മാര്‍ക്കിന് വയറില്‍ രക്തസ്രാവമുണ്ടായത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Researcher

അങ്കറ: തുര്‍ക്കിയിലെ ഗുഹയില്‍ ഗവേഷണം നടത്തുന്നതിനിടെ കുടുങ്ങിപ്പോയ മാര്‍ക്ക് ഡിക്കിയെ ബേസ് ക്യാംപ് വരെയെത്തിക്കുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ വിജയം കണ്ടു.

3400 അടി താഴ്ചയില്‍ ഗവേഷണം നടത്തുന്ന സമയത്താണ് യുഎസ് വിദഗ്ധന്‍ അസുഖബാധിതനായി കുടുങ്ങിപ്പോകുന്നത്. ഇദ്ദേഹത്തെ 1116 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് എത്തിച്ചിരിക്കുന്നത്.

തെക്കന്‍ തുര്‍ക്കിയിലെ മോര്‍ക സിങ്ക്ഹോള്‍ ഗുഹയില്‍ വച്ച് സെപ്റ്റംബര്‍ 2ന് ആണ് മാര്‍ക്കിന് വയറില്‍ രക്തസ്രാവമുണ്ടായത്. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഇവര്‍ മാര്‍ക്കിന് പ്രാഥമിക വൈദ്യസഹായം നല്‍കിയിട്ടുണ്ട്. 

Researcher
Advertisment