Advertisment

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് ജിദ്ദ ഒ ഐ സി സി നോർക്ക സി ഇ ഒയ്ക്ക് നിവേദനം നൽകി

New Update

ജിദ്ദ: പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഉന്നയിച്ച് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്‌ണൻ നബൂതിരിക്കു ജിദ്ദ ഒ ഐ സി സി നിവേദനം നൽകി. തിരുവനന്തപുരം നോർക്ക ആസ്ഥാനത്ത് വെച്ച് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീറാണ് നിവേദനം കൈമാറിയത്.

Advertisment

publive-image

പ്രവാസി വിഷയങ്ങളിൽ കൃത്യമായ ഇടപെടുകൾ തുടരുമെന്നും ഏതു കാര്യത്തിനും നോർക്ക വകുപ്പ് സധാസാന്നധ്യമായി രംഗത്തുണ്ടെന്നും സി ഇ ഒ പറഞ്ഞു. ഈ പ്രതിസന്ധി കാലത്ത് കേരളത്തിന്റെ മുഖ്യ ഘടകമായ പ്രവാസികൾക്ക് താങ്ങായും തണലായും നോർക്ക വകുപ്പ് ഉണ്ടാവണമെന്നു മുനീർ ആവിശ്യപ്പെട്ടു.

നിവേദനത്തിലെ ആവശ്യങ്ങൾ ഇവയാണ്:

കഴിഞ്ഞ ഒരു വർഷത്തിലധികമായി കോവിഡ് പ്രതിസന്ധി മൂലം മടങ്ങി പോകുവാൻ കഴിയാതെ പ്രയാസപ്പെട്ടു നിക്കുന്നവർക്ക്‌ സാമ്പത്തിക സഹായം നൽകുക.

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുക.

വാക്‌സിനേഷൻ കഴിഞ്ഞ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും സൗദി അറേബ്യയ്ക്ക് നേരിട്ട് പോകുന്നതിനും ഇൻസിട്യൂഷണൽ കൊറന്റൈൻ ഒഴിവാക്കുന്നതിനും ആവിശ്യമായ നടപടികൾ സ്വികരിക്കുക.

എൻ ആർ ഐ ക്വാട്ട എന്ന പേരിൽ ഉന്നത പഠനത്തിന് വൻ തോതിൽ ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കുക.

പ്രവാസി പുന:രധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ബാങ്കുകളുടെ കടുത്ത നിർദേശങ്ങളും നിസഹകരണങ്ങളും ഇല്ലാതാക്കി, കൂടുതൽ കാര്യക്ഷമാകുക.

പാവപെട്ട പ്രവാസികൾകളുടെ റേഷൻ കാർഡ് വെള്ള നിറം നൽകി തരം തിരിക്കുന്ന രീതി അവസാനിപ്പിക്കുക. ഇത് കാരണം ഉപരി പഠനത്തിനും മറ്റു സർക്കാർ സഹായം ലഭിക്കുന്നതിന് തടസങ്ങൾ ഉണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കുക.

കഴിഞ്ഞ വര്ഷം പ്രവാസികൾക്ക് പ്രഖ്യാപിച്ച 5000 രൂപ യുടെ സഹായം അപേക്ഷ നൽകിയവർക്ക് എല്ലാവര്ക്കും നൽകുകയും, ഈ സ്‌കീം പ്രകാരം പുതുതായി അപേക്ഷ നൽകുവാനുള്ള അവസരം ഒരുക്കുക.

ഒ ഐ സി സി ജിദ്ദ ഭാരവാഹി സമീർ നദവി കുറ്റിച്ചാലും മുനീറിനൊപ്പം ഉണ്ടായിരുന്നു.

pravasi families
Advertisment