Advertisment

ബഹ്റൈനിലെ പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ​ദ്ധ​തി സെപ്തംബറിൽ ആരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, ബഹ്‌റൈന്‍
Updated On
New Update

മനാമ: ബഹ്റൈനിലെ പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ​ദ്ധ​തി സെപ്തംബറിൽ ആരംഭിക്കും. പ​ദ്ധ​തി​യു​ടെ പ്രീ​മി​യം സം​ബ​ന്ധി​ച്ച് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് അ​റി​യി​ച്ചു.

Advertisment

publive-image

ഹ​കീം എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി 2024 അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യും പ്രാ​ബ​ല്യ​ത്തി​ൽ വരുമെന്നും സുപ്രീം കൗൺസിൽ കൂട്ടിച്ചേർത്തു. ഹ​കീം പ​ദ്ധ​തി​യി​ൽ ര​ണ്ട് പ്രോ​ഗ്രാ​മു​ക​ളായിരിക്കും ഉണ്ടാവുക. ഒ​ന്ന് നി​ർ​ബ​ന്ധി​ത​വും മ​റ്റൊ​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് മാ​​ത്രം ചേ​രാ​വു​ന്ന​തു​മാ​ണ്.

പ്രവാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള​താ​ണ് നി​ർ​ബ​ന്ധി​ത ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ്. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക തൊ​ഴി​ലു​ട​മ​യോ സ്​​പോ​ൺ​സ​റോ ന​ൽ​ക​ണം. പ്രാ​ഥ​മി​ക​മാ​യ ചി​കി​ത്സാ​ സൗ​ക​ര്യ​ങ്ങ​ൾ നി​ശ്ചി​ത പ്രാ​യ​പ​രി​ധി​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇൻഷുറൻസ് വഴി ല​ഭി​ക്കും.

അ​ടി​യ​ന്ത​ര ചി​കി​ത്സ​യും ല​ഭ്യമാ​കും. കൂടാതെ ആ​വ​ശ്യ​മെ​ങ്കി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുക. എ​ന്നാ​ൽ, പ്ര​സ​വം, സൗ​ന്ദ​ര്യ​ചി​കി​ത്സ​ക​ൾ എ​ന്നി​വ​ക്ക് ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ഓ​പ്ഷ​ണലാ​യ പ​ദ്ധ​തി​ക്ക് തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യേ​ക ര​ജി​സ്ട്രേഷൻ ചെ​യ്യേ​ണ്ട​തു​ണ്ട്. സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്നാ​ണ് ഈ ​പാ​​ക്കേ​ജ് എ​ടു​ക്കേ​ണ്ട​ത്. കൂടാതെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​ എന്നതും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്.

എ​ല്ലാ പ​ദ്ധ​തി​ക​ളും നാ​ഷ​ണൽ ഇ​ൻ​ഷു​റ​ൻ​സ് പ്രോ​ഗ്രാ​മാ​യ സെ​ഹാ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ്പാ​ക്കുന്നത്. പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഈ പ​ദ്ധ​തി​യ്ക്ക് പിന്നിലുള്ളത്.

Advertisment