Advertisment

എക്സ്പ്ലോർ -ചേന്ദമംഗല്ലൂർ പ്രവാസി ആഗോള കൂട്ടായ്മക്ക് തുടക്കമായി

New Update

ദുബായ് : വിദേശ രാജ്യങ്ങളിലുള്ള ചേന്ദമംഗല്ലൂർ ദേശത്തെ ആയിരത്തിലധികം പ്രവാസികളെയും എട്ട് പ്രവാസി സംഘടനകളെയും ഏകോപിപ്പിച്ച് രൂപീകരിച്ച എക്സ്പ്ലോർ (XPLR) എന്ന പ്രവാസി ക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Advertisment

publive-image

18-6-2021 വെള്ളി വൈകുനേരം Zoom പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ , വയനാട് എം പി ശ്രീ. രാഹുൽ ഗാന്ധി, നോർക്ക റൂട്സ് സി .ഇ . ഒ ശ്രീ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ എഴുതി അയച്ച ആശംസ സന്ദേശങ്ങൾ വായിച്ചായിരുന്നു തുടക്കം .

നവ കേരള നിർമ്മാണത്തിൽ പ്രവാസികൾക്കുള്ള പങ്ക് വലുതാണെന്നും നാടുമായുള്ള ബന്ധം കാത്തു സൂക്ഷിക്കാനും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകാനും എക്‌സ്‌പ്ലോർ സമിതിക്ക് സാധ്യമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

എക്‌സ്‌പ്ലോർ സമിതിയുടെ പിറവി ഉചിതമായ സമയത്താണെന്നും ലോകം ഗ്രസിച്ച മഹാമാരി കാരണം പ്രവാസികൾ അതീവ ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയത്ത് ഏകോപിച്ച പ്രവർത്തനങ്ങളിലൂടെ പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധിയുടെ സന്ദേശത്തിൽ പറഞ്ഞു.

പ്രസിദ്ധ മാന്ത്രികനും മോട്ടിവേറ്ററുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി ആയിരുന്നു. സുഖവും ദുഃഖവും ഒരുപോലെ മനുഷ്യരുടെ കൂടെ സഞ്ചരിക്കുന്നവരാണെന്നും ഏതു മഹാമാരിയിലും പ്രതീക്ഷ കൈവിടരുതെന്നും മുതുകാട് ഓർമ്മിപ്പിച്ചു.

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് , മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, ചേന്ദമംഗല്ലൂരിൽ നിന്നുള്ള ആദ്യ പ്രവാസിയും ദയാപുരം സ്ഥാപനങ്ങളുടെ സ്ഥാപകനുമായ സി.ടി അബ്ദുറഹീം , ആദ്യ കാല പ്രവാസിയും മാധ്യമം ചീഫ് എഡിറ്ററുമായ ഒ.അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു.

publive-image

എസ്സ്പ്ലോർ സമിതി ചീഫ് കോഓർഡിനേറ്റർ യൂനുസ് പി.ടി സമിതിയുടെ രൂപീകരണ പശ്ചാത്തലവും ലക്ഷ്യവും, ഘടനയും വിശദീകരിച്ചു. അംഗ സംഘടനകളായ ഖിയ (ഖത്തർ), സിയ (യു. എ.ഇ.), റീച്ച് ( സൗദി- മധ്യ മേഖല), വെസ്പ (സൗദി-പടിഞ്ഞാറൻ മേഖല), സെപ്ക്ക (സൗദി - കിഴക്കൻ മേഖല) ബി.സി.എ.(ബഹ്‌റൈൻ), ഒമാൻ സി.എം.ആർ , സി.എം.ആർ. കുവൈറ്റ് എന്നീ സംഘടനകളുടെ പ്രസിഡണ്ട്മാരും എക്‌സ്‌പ്ലോർ സാമ്പത്തിക സ്വാശ്രയ ഉപ സമിതി അധ്യക്ഷൻ ഇ.പി. അബ്ദുറഹിമാ നും (ഖത്തർ) സംസാരിച്ചു.

ഫ്രാൻസ്, യു.കെ , ഇറ്റലി, ഓസ്ട്രേലിയ, നേപ്പാൾ, അമേരിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചേന്ദമംഗല്ലൂർ പ്രവാസികളും സ്നേഹാശംസകൾ അറിയിച്ചു.എക്സ്പ്പോർ സമിതിയുടെ ലോഗോ രൂപകൽപന മത്സരത്തിലെ വിജയികളെ ദീർഘകാല പ്രവാസിയായ നജീബ് കാസിം പ്രഖ്യാപിച്ചു. ഖത്തറിലെ പ്രശസ്ത പ്രവാസ ചിത്രകാരൻ ബാസിത് ഖാൻ രൂപകൽപന ചെയ്ത ഒന്നാം സ്ഥാനം നേടിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.

ടി.ടി മുഷ്താഖ്, ടി. സാലിഹ്, ലബീബ്, സഫീർ എന്നിവർ നിയന്ത്രിച്ച പരിപാടിയിൽ കൌൺസിൽ അംഗം സാജിദ് അലി സ്വാഗതവും എക്‌സ്‌പ്ലോർ അസിസ്റ്റന്റ് ചീഫ് കോഓർഡിനേറ്റർ സി.ടി.അജ്മൽ ഹാദി നന്ദിയും പറഞ്ഞു.

pravasi koottayimma
Advertisment