Advertisment

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ സൗജന്യ ലിപ്പിഡ് പ്രൊഫൈൽ പരിശോധന സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹ്‌റൈൻ:  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വേൾഡ് ഹാർട്ട് ഡേ പ്രമാണിച്ചു ഒക്ടോബർ 3,4,5 തീയതികളിലായി സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ അംഗങ്ങൾക്കായി സൗജന്യ ലിപ്പിഡ് പ്രൊഫൈൽ (കൊളസ്‌ട്രോൾ) പരിശോധനയും, വിദഗ്ധ ഡോക്ടറുടെ സേവനവും സംഘടിപ്പിച്ചു.

Advertisment

publive-image

മൂന്നു ദിവസങ്ങളിലായി ഏകദേശം 200 ൽ പരം അംഗങ്ങൾ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി. കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നിസാർ കൊല്ലം, ജഗത് കൃഷ്ണകുമാർ, വിനു ക്രിസ്ടി, കിഷോർ കുമാർ, രാജ് കൃഷ്ണൻ , സന്തോഷ് കുമാർ, ബിനു വർഗീസ്, സജികുമാർ, നവാസ്, അജിത് ബാബു, ബിസ്മി രാജ്, സജീവ്, അൽ ഹിലാൽ പ്രതിനിധി ജ്യോതിഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

publive-image

publive-image

publive-image

 

 

Advertisment