Advertisment

ബഹ്‌റൈൻ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

Advertisment

publive-image

ഏരിയ കോ -ഓർഡിനേറ്റർ നാരായണന്റെ സ്വാഗതത്തോടെ ആദിലിയ ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. കൺവീനർ വിനു ക്രിസ്ടി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. KPC സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, സന്തോഷ് കുമാർ, ഹരി പിള്ള, ഡ്യുബെക്ക്, സജികുമാർ, സൽമാനിയ ഏരിയ സെക്രെട്ടറി ലിജു ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

publive-image

തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ ഹരികുമാറിന്റെയും, നാരായണന്റെയും മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ് - സുനിൽ ശശിധരൻ

സെക്രെട്ടറി - ജെയിംസ് രാജ്

ട്രെഷറർ - ഷിനു താജുദ്ദീൻ സാഹിബ്

വൈസ് പ്രെസിഡന്റ്റ് - സരസ്‌ ദേവ്

ജോ. സെക്രെട്ടറി - പ്രവീൺ പിള്ള

ഗുദൈബിയയായിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 33910505 , 33205249 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment