Advertisment

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

Advertisment

ഏരിയ കോ -ഓർഡിനേറ്റർ മനോജ് ജമാലിന്റെ സ്വാഗതത്തോടെ മനാമ കെ സിറ്റി ബിസിനസ് സെന്റര് ഹാളിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

publive-image

സെക്രട്ടറി ജഗത് കൃഷ്ണകുമാർ കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും നടത്തി. മുഹറഖ് കോ-ഓർഡിനേറ്റർ ഹരി എസ. പിള്ള സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.

തുടർന്ന് മനാമ ഏരിയ കോ -ഓർഡിനേറ്റർമാരായ മനോജ് ജമാൽ, ഡ്യുബെക്ക് എന്നിവരുടെ മേൽനോട്ടത്തിൽ മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

publive-image

മനാമ ഏരിയ കമ്മിറ്റി ഭാരവാഹികൾ -

പ്രസിഡന്റ് - നവാസ് കുണ്ടറ

സെക്രെട്ടറി - ഷഫീക് സൈഫുദ്ദീൻ

ട്രെഷറർ - അനുരാജ് ചാത്തന്നൂർ

വൈസ് പ്രെസിഡന്റ്റ് - സന്തോഷ് ജി. പിള്ള

ജോ. സെക്രെട്ടറി - ഗീവർഗീസ് മത്തായി

മനാമയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 39212052, 39165603 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment