Advertisment

തൊഴിലാളികൾക്ക് ബഹ്‌റൈൻ ലാൽ കെയെർസ്ന്റെ സാന്ത്വനം

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയിൽ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികൾക്കു അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

Advertisment

publive-image

അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ ആണ്‌ നൽകിയത്.

ലാൽ കെയെർസ് ബഹ്‌റൈൻ ട്രെഷറർ ഷൈജു , വൈ. പ്രസിഡന്റ് ഡിറ്റോ ഡേവിസ്, ജോ. സെക്രെട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആൽബിൻ, നിഖിൽ എന്നിവർ പങ്കെടുത്തു.

publive-image

ഈ തൊഴിലാളിലെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് വിളിക്കാം അമിൻ - 36712815.

Advertisment