Advertisment

ബഹ്‌റൈൻ പ്രവാസികൾക്ക് താങ്ങായി ലാൽ കെയേഴ്‌സും

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡ് 19 മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസികൾക്കായി ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മറ്റു പ്രവാസ സംഘടനകളുടെ കൂടെ ബഹ്‌റൈൻ ലാൽ കെയേഴ്‌സും.

Advertisment

publive-image

ആരോഗ്യ പ്രവർത്തകർക്ക് പോലും വീഡിയോ കോൺഫറൻസിലൂടെ ആശംസകൾ നേർന്നും, ഊർജ്ജം പകർന്നും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഉള്ള പ്രവർത്തനങ്ങളിൽ ജനങ്ങളോടും, സർക്കാരിനോടും കൂടെ നിന്ന് ആദ്യം മുതൽ തന്നെ എല്ലാ തരത്തിലുമുള്ള സന്നദ്ധ പ്രവർത്തനങ്ങളിലും പങ്കാളിയായിക്കൊണ്ടിരിക്കുന്ന പദ്മഭൂഷൺ മോഹൻലാലിന്റെ അനുഗ്രഹ, ആശീർവാദങ്ങളും കഴിഞ്ഞ ദിവസം പ്രവർത്തകർക്ക് ലഭിച്ചിരുന്നു എന്നത് കൂടുതൽ ഊർജം പകർന്നിരിക്കുകയാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ തങ്ങളാൽ ആകുന്ന എന്ത് സഹായവും പ്രവാസീ സമൂഹത്തിന് ചെയ്യാൻ ലാൽ കെയേഴ്‌സ് പ്രവർത്തകർ മുന്നോട്ട് വരാൻ തീരുമാനിച്ചതായും ബഹ്‌റൈൻ കോ-ഓർഡിനേറ്റേഴ്‌സ് ആയ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ് എം എന്നിവർ അറിയിച്ചു.

publive-image

ബഹ്‌റൈനിലെ ഈ സാഹചര്യത്തിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വിതരണം ചെയ്യാൻ അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നൂറോളം കിറ്റുകൾ തയ്യാറാക്കി കഴിഞ്ഞു.

ഇന്നു മുതൽ ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ലാൽ കെയേഴ്‌സ് പ്രവർത്തകൻ ഇത് വിതരണം ചെയ്തു തുടങ്ങും.

ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, ട്രെഷറർ ഷൈജു, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ പ്രജിൽ പ്രസന്നൻ , അനു കമൽ, തോമസ് ഫിലിപ്പ്, ഷാൻ, ടിറ്റോ, വിഷ്ണു, ഷിബു, അജീഷ്, അജിൽ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്.

Advertisment