Advertisment

കുവൈത്തില്‍ ഓൺ കോസ്റ്റിന്റെ 21-)൦മത് ശാഖ പ്രവർത്തനമാരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്:   കുവൈത്തിലെ പ്രമുഖ റീട്ടെയൽ ശൃംഖലയായ ഓൺ കോസ്റ്റിന്റെ 21-)൦മത് ശാഖ പ്രവർത്തനമാരംഭിച്ചു. അസ്വാഖ് അൽ ഖുറൈനിലാണ് 4000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ഓൺ കോസ്റ്റ് ഔട്ട് ലെറ്റ് പ്രവർത്തനം തുടങ്ങിയത്.

Advertisment

publive-image

ഓൺ കോസ്റ്റിന്റെ കവൈത്തിലെ ഏറ്റവും വലിയ ഷോറൂം ആണ് അസ്വാഖ് അൽ ഖുറൈനിൽ പ്രവർത്തനം ആരംഭിച്ചത്.  ഉപഭോക്താക്കളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ മുബാറക്ക് അൽ കബീർ ഗവർണർ മുഹമ്മദ് ബൂഷഹിരി ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും നയതന്ത്രപ്രതിനിധികളും ചടങ്ങിൽ സംബസിച്ചു.

publive-image

അഞ്ച് വർഷത്തിനുള്ളിൽ ഓൺ കോസ്റ്റ് ശാഖകളുടെ എണ്ണം 35 ആക്കി ഉയർത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ഓൺ കാസ്റ്റ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഡോ. ടി എ രമേഷ് പറഞ്ഞു.

publive-image

21 -)൦മത് ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു.

publive-image

publive-image

publive-image

publive-image

 

Advertisment