കുവൈറ്റില്‍ ഉന്നത വിദ്യാഭ്യാസ ശിൽപശാലക്ക് തുടക്കമായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 11, 2019

കുവൈറ്റ്:  കുവൈറ്റില്‍ ഉന്നത വിദ്യാഭ്യാസ ശിൽപശാലക്ക് തുടക്കമായി.  കുവൈറ്റ് സീനിയർ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വെള്ളിയാഴ്ച രാവിലെ മലേഷ്യൻ അംബാസിഡർ ദാത്തോമുഹമദ് അലി സലാമത്ത് ചടങ്ങ് ഉത്ഘാടനം ചെയ്തു.

കരിയർ ഗുരു ഡോ. പി ആര്‍ വെങ്കിട്ടരാമൻ മുഖ്യ പ്രഭാഷണം നടത്തി. വിദേശ രാജ്യത്ത് ഇത്രയും വലിയ ഒരു വിദ്യാഭ്യാസ ശിൽപശാല നടക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശിൽപശാല ശ്രദ്ധേയമായി. ഇന്ത്യൻ കമ്മൂണിറ്റി സ്കൂൾ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്റ്റേറ്റർ ഡോ. വി വിനു മോൻ സ്വാഗതവും സൂസൻ രാജേഷ് നന്ദിയും പറഞ്ഞു.

×