Advertisment

കുവൈറ്റില്‍ ഇൻഡിപെൻഡൻസ് കപ്പ്‌ 2019 - ടീം ഇന്ത്യ ജേതാക്കൾ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ഗ്രീക്ക് എൻബസ്സിയും ബ്രിട്ടീഷ് കൗൺസിൽ ഓഫ് സ്പോർട്ടും ചേർന്ന് ബ്രിട്ടീഷ്‌ സ്കൂൾ സാൽവേയിൽ സംഘടിപ്പിച്ച ആറാമത് ഇൻഡിപെഡൻസ് കപ്പ് അന്തർദേശീയ വോളിബോൾ ടൂർണ്ണമെന്റിൽ ടീം ഇന്ത്യ ചാമ്പ്യൻമാരായി.

Advertisment

publive-image

ടൂർണ്ണമെന്റിൽ ഇന്ത്യ, സിംബാവെ, ഇംഗ്ലണ്ട്, റോമേനിയ, ഫിലിപ്പൈൻസ്, ബി എസ് കെ, കുവൈറ്റ്‌, പലസ്തീൻ എന്നീ ടീമുകൾ പങ്കെടുത്തു. അതി വാശിയേറിയ മത്സരത്തിൽ ടീം ഇന്ത്യ സെമിഫൈനലിൽ റോമേനിയയെ നേരിട്ടുള്ള സെറ്റുകൾക്ക് പാജയപ്പെടുത്തി.

publive-image

കലാശ പോരാട്ടത്തിൽ ഇന്ത്യ കുവൈറ്റ് ദേശീയ ടീമിനെ 2-1 ന് പരാജയപ്പെടുത്തി. തൃശ്ശൂർ സ്വദേശി എവിൻ എഡ്വാർഡ് ആണ് ഇന്ത്യൻ ടീമിനെ നയിച്ചത്. മത്സരശേഷം നടന്ന അനുശോചന ചടങ്ങിൽ പൊരുതി നേടിയ കപ്പ് നാടിനായി ജീവനൊടുക്കിയ ബി എസ് എഫ് ജവാന്മാർക്ക് സമർപ്പിച്ചുകണ്ട് കളിക്കാർ രാജ്യസ്നേഹത്തിന്റെ മാതൃകയായി.

publive-image

Advertisment