Advertisment

പ്രതിസന്ധികളെ മറികടക്കാന് മനക്കരുത്തും ദൈവ സഹായവും വേണം - മജ്സിയ ബാനു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  ദൈവ സഹായവും ശുദ്ധതയുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാനും മുന്നേറാനും സാധിക്കുമെന്ന് റഷ്യയിൽ നടന്ന ലോക പഞ്ചഗുസ്തി ചാംപ്യൻ ഷിപ്പിൽ കിരീടം നേടിയ ഇന്ത്യയുടെ താരമായ മജിസിയ ബാനു പറഞ്ഞു. ഐ.ഐ.സി യുവ വിംഗായ ഫോക്കസ് ഇന്റര്‍ നാഷണലൽ കുവൈത്ത് നല്കിയ സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

Advertisment

publive-image

ഇസ്ലാമില്‍ സ്പോര്ട്സിന് വലിയ പരിഗണന നല്കിയെങ്കിലും സമൂഹത്തിലെ തെറ്റിദ്ധാരണ നിലനില്ക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്നുവെന്നതിനാല്‍ തനിക്ക്‌ സ്പോര്ട്സ് മേഖലയില്‍ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. മനക്കരുത്തും ജന പിന്തുണയുമാണ് തന്റെ വിജയത്തിന്റെ പിന്നാന്പുറമെന്ന് മജിസിയ ബാനു വിശദീകരിച്ചു.

കൃത്രിമ രീതിയില്‍ മരുന്നും മറ്റും ഉപയോഗിച്ച് മസിലുകളെയും പേശികളെയും പുഷ്ടിപ്പെടുത്തുന്ന രീതി അപകടകരമാണെന്നും ദിനേനയുള്ള വ്യായാമ രീതികളിലുടെയും ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെ ശരീരത്തെ സന്പുഷ്ടമാക്കാന്‍ കഴിയുമെന്ന് മജിസിയ ബാനു സൂചിപ്പിച്ചു.

പവര്‍ ലിഫ്റ്റിങ് ചാന്പ്യനായ മജ്സിയ ബാനുവിന് ഫോക്കസ് കുവൈത്തിന്റെ ഉപഹാരം ഡോ. അമീർ അഹ് മദ് നല്കി. സ്വീകരണത്തിന് എന്‍ ജി. ലുബ്ന അബ്ദുറഹ്മാന്‍, ഡോ. ലബീബ കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്കി.

ഫോക്കസ്‌ ഇന്റർനാഷണൽ, കുവൈറ്റ്‌ ചെയർമാൻ എഞ്ചിനീയർ ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ചെയര്‍മാന്‍ വി.എ മൊയ്തുണ്ണി, ഫോക്കസ് ജനറൽ സെക്രട്ടറി എന്ജി. അബ്ദുറഹിമാന്‍ , ഹംസ പയ്യനൂര്‍, അയ്യൂബ് ഖാന്‍, സയ്യിദ് അബ്ദുറഹിമാന്‍ തങ്ങൾ, അനസ് അഹമദ്‌ എന്നിവര്‍ സംസാരിച്ചു.

Advertisment