Advertisment

മലയാളികൾക്ക് എക്കാലവും പ്രിയങ്കരനായിരുന്ന കുവൈറ്റ് വ്യവസായി നാസർ മുഹമ്മദ് സയർ വിടവാങ്ങി. കൃതജ്ഞതയോടെ യാത്രാമൊഴിയേകി മലയാളി സമൂഹം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്:  കുവൈത്തിലെ പ്രമുഖ വ്യവസായിയും മുൻ പാർലമെന്റ് അംഗവുമായിരുന്ന നാസർ മുഹമ്മദ്‌ സയർ (90 വയസ്സ്) നിര്യാതനായി. കുവൈത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മുഹമ്മദ്‌ നാസർ അൽ സയർ സൺസ് ആൻഡ് ഗ്രൂപ്പ് കമ്പനിയുടെ (ടൊയോട്ട) ചെയർമാനായിരുന്നു.

Advertisment

publive-image

കബറടക്കം ഇന്ന് അസർ നമസ്ക്കാരാനന്തരം സുലൈബിക്കാത്തിൽ.

കുവൈറ്റിൽ മലയാളികൾക്ക് എക്കാലവും അത്താണിയായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത വ്യക്തിത്വമാണ്. അദ്ദേഹത്തിൻറെ സ്ഥാപനത്തിൽ ഇപ്പോഴും അനവധി മലയാളികളാണ് ജോലി ചെയ്യുന്നത്.

മാത്രമല്ല ഏറെ ഇന്ത്യക്കാർ ജീവനക്കാരായി ഉണ്ടെങ്കിലും അദ്ദേഹത്തിന് മലയാളികളോട് ഒരു പ്രത്യേക ഇഷ്ടവും താല്പര്യവും ഉണ്ടായിരുന്നു.

Advertisment