Advertisment

കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ സ്വദേശി വത്കരണ ദൗത്യങ്ങള്‍ ലക്ഷ്യത്തിലേക്ക് ! ഈ വര്‍ഷം ആദ്യ 3 മാസം സ്വകാര്യ മേഖലയില്‍ നിയമനം നല്‍കിയത് 4775 പേര്‍ക്ക് !

New Update

കുവൈറ്റ്:  കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശീയ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ദൗത്യം ലക്ഷ്യത്തിലേക്ക്.  ഈ വര്‍ഷം ജനുവരി - മാര്‍ച്ച് മൂന്ന്‍ മാസ കാലയളവില്‍ 4775 പേര്‍ക്ക് നിയമനം നല്‍കിക്കഴിഞ്ഞു. ഇതില്‍ 2174 പേര്‍ വനിതകളാണ്.

Advertisment

publive-image

സ്വദേശി വത്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം 10000 തദ്ദേശീയര്‍ക്ക് സ്വകാര്യ മേഖലയില്‍ നിയമനം നല്‍കണമെന്ന നയത്തിന്റെ ഭാഗമായാണ് നിയമനം. സ്വകാര്യ മേഖലയില്‍ വനിതകള്‍ക്ക് നിയമനം നല്‍കുന്നതിനായി ഇവര്‍ക്ക് പ്രത്യേക പരിശീലനങ്ങളും നല്‍കി വരുന്നതായി സ്വദേശി വത്കരണ വകുപ്പ് ഉപമേധാവി ഇമാം അല്‍ അന്‍സാരി പറഞ്ഞു.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വദേശികള്‍ സര്‍ക്കാര്‍ ജോലി മാത്രം മതിയെന്ന നിലപാട് മാറ്റി സ്വകാര്യ മേഖലയുടെ  ഭാഗമായി മാറാന്‍ തയാറാകുന്നതും മറ്റൊരു പ്രത്യേകതയാണ്. സ്വകാര്യ മേഖലയില്‍ ലഭിക്കുന്ന ഉയര്‍ന്ന വേതനവും ജോലി സ്ഥിരതയുമാണ്‌ ഇതിന് കാരണം.

Advertisment