കുവൈറ്റ്: കുവൈറ്റിലെ ആദ്യ സോഷ്യൽ മീഡിയ സൗഹൃദ കൂട്ടായ്മയായ 98•4UFM FRIENDS പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സഹായധനം അയച്ചു.
ഓണനിലാവ് 2018 എന്ന് പേരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷം റദ്ദുചെയ്തുകൊണ്ടും റാഫിൾ കൂപ്പൺ വഴിയും കൂട്ടായ്മയിലെ അംഗങ്ങൾ വഴിയും സ്വരൂപിച്ച തുകയാണ് കേരളത്തിലെ ദുരിതാശ്വാസനിധിയിലേക്കായ് നല്‍കിയത്.
തുടര്‍ന്നും സഹായങ്ങള്‍ ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ.കെ.ദാസ്, ബിനോയ്, ഹബീബ് കാക്കൂര്‍,അനീഷ്അമ്പാടി ഗീതകുമാരി, നിഷ തുടങ്ങിവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി.