Advertisment

കുവൈറ്റില്‍ രാവിലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ 37കാരനായ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

New Update

കുവൈറ്റ്:  കുവൈറ്റില്‍ രാവിലെ ജോലിക്ക് പോകാന്‍ തയാറായി വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പൂങ്കാവ് പാതിരപ്പള്ളി സ്വദേശി പൊള്ളയില്‍ പോളിന്റെ മകന്‍ ജോസ് പോള്‍ (37) ആണ് മരിച്ചത്.

Advertisment

publive-image

മെഹബുള്ള ബ്ലോക്ക് 3യില്‍ സ്ട്രീറ്റ് 302 ന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പായി ഏക മകനെ ബേബി സിറ്റിംഗില്‍ ആക്കിയ ശേഷം വീട്ടില്‍ മടങ്ങിയെത്തി ബാഗുമായി ഓഫീസില്‍ പോകാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍ കയറി താഴെയെത്തിയപ്പോഴാണ് ജോസിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുവൈറ്റ് ഗ്ലാസ് ഫാക്റ്ററി ജീവനക്കാരനായിരുന്നു.

publive-image

കുവൈറ്റ് ജി റ്റി സിയില്‍ നേഴ്സായ മേരി ജോസ് ആണ് ഭാര്യ. ഏക മകന്‍ ആര്‍വിന്‍ ജോസ്. ഫ്രാന്‍സിസ് പോള്‍ സഹോദരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Advertisment