Advertisment

അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് 'അടൂരോണം 2019' സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി:  അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ അടൂരോണം 2019 സംഘടിപ്പിച്ചു. ചലച്ചിത്ര, സീരിയൽ താരം സാജൻ സൂര്യ സാസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈത്തിലെ സാംസ്കാരിക സാമൂഹികരംഗത്തെ പ്രമുഖനായ മനോജ് മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. കെ.സി ബിജു, അനു.പി.രാജൻ,ബിജോ പി.ബാബു, സാമ് സിവിളനിലം, ജിജു പി.സൈമൺ, അജോ സി.തോമസ്, ഷമ്ജ ഷാഹുൽ എന്നിവർ പ്രസംഗിച്ചു.

പതാക ഉയർത്തലോട് കൂടീ ആരംഭിച്ച ആഘോഷം സാംസ്കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, നാടൻ കലാരൂപങ്ങൾ, അത്തപൂക്കളം, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ചെണ്ടമേളം പ്രശസ്തഗായകരായ ശ്രീഹരി, ഷെയ്ക്ക സംഘവും അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി. വിഭവ സമൃർദമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യആകർഷണമായിരുന്നു.

Advertisment