Advertisment

കുവൈറ്റ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ സൗജന്യ ബ്രസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണവും പരിശോധനയും ഈ മാസം അവസാനം വരെ

New Update

കുവൈറ്റ്:  ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഈ മാസം ബ്രസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ മാസമായി ആചരിക്കുന്നു.  ഇതിന്റെ ഭാഗമായി ഫര്‍വാനിയയിലെ ബദര്‍ അല്‍ സമ ക്ലിനിക്കില്‍ സൌജന്യ ബ്രസ്റ്റ് ക്യാന്‍സര്‍ പരിശോധനാ ക്യാമ്പ് നടത്തിവരുന്നു.

Advertisment

publive-image

സൌജന്യ ഗൈനക്കോളജി പരിശോധനയും ആവശ്യമെന്ന് വന്നാല്‍ ബ്രസ്റ്റ് അള്‍ട്രാസൌണ്ടും അതിനു ശേഷവും ആവശ്യമെങ്കില്‍ സൌജന്യ ജനറല്‍ സര്‍ജന്‍ പരിശോധനയും നല്‍കിവരുന്നുണ്ട്. ഈ മാസം അവസാനം വരെ പരിശോധനയും ബോധവത്കരണവും തുടരും.

ഇതോടനുബന്ധിച്ച് നടന്ന ബ്രസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശാന്താ മറിയം ജെയിംസ് ഉദ്ഘാടനം ചെയ്തു. ഇത്തരം ക്യാമ്പുകള്‍ പ്രവാസികളുടെ പ്രത്യേക സാഹചര്യത്തില്‍ അവര്‍ക്ക് ഏറ്റവും ഉപകാരപ്രദവും സഹായകരവുമായി മാറുകയാണെന്ന് ഡോ. ശാന്താ മറിയം പറഞ്ഞു.  ഇതിനായി ബദര്‍ അല്‍ സമ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചു.

publive-image

ബദര്‍ അല്‍ സമ ഡയരക്ടര്‍മാരായ അബ്ദുള്‍ ലത്തീഫ്, പി എ മുഹമ്മദ്‌, ഡോ. ബിനോദ് ബി റ്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  മാര്‍ക്കറ്റിംഗ് മാനേജര്‍ നിഥിന്‍ മേനോന്‍ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.

ബദര്‍ അല്‍ സമ ജനറല്‍ സര്‍ജന്‍ ഡോ. ജസ്റ്റിന്‍ സ്റ്റീഫന്‍ ബ്രസ്റ്റ് ക്യാന്‍സറിനെക്കുറിച്ചും ഇത് സ്വയം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും നിലവിലുള്ള ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും വിശദീകരിച്ചു.  ക്യാമ്പിനെക്കുറിച്ച് കൂടുതലറിയാന്‍ താഴെക്കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Ph: 24759250/ 70/80

Mob: 60689323

Advertisment