കുവൈറ്റ്: കുവൈറ്റില്‍ പര്‍ദ്ദയണിഞ്ഞ് സ്ത്രീ വേഷത്തിലെത്തിയവര്‍ ഹാവല്ലി ഗള്‍ഫ് ബാങ്കില്‍ നിന്നും 4500 കെ ഡി കവര്‍ന്ന സംഭവത്തില്‍ ബാങ്കിലെ സി സി ടി വിയില്‍ പകര്‍ന്ന വീഡിയോ വൈറലായി. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
തോക്കുമായാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പര്‍ദ്ദയണിഞ്ഞ് സ്ത്രീ വേഷത്തിലായിരുന്നു പ്രതികള്‍ ബാങ്കിനകത്ത് പ്രവേശിച്ചത്. പിന്നീട് ഉദ്യോഗസ്ഥരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പണം ബാഗിലാക്കി വാങ്ങി പ്രധാന വാതിലിലൂടെ തന്നെ പ്രതികള്‍ പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ സ്ഥലം വിട്ടിരുന്നു. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പോലീസ് ഊര്‍ജ്ജിത അന്വേഷണമാണ് നടത്തി വരുന്നത്.