Advertisment

ബിബിൻ പി ചാക്കോ ആം ആദ്മി ഓവർസീസ് മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റിലെ ആം ആദ്മി സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിബിൻ പി. ചാക്കോയെ ആം ആദ്മി ഓവർസീസ് മിഡിൽ ഈസ്റ്റ് റീജിയൺ ആയി നിയമിച്ചു .

Advertisment

2012 മുതൽ ആം ആദ്മിയിൽ സജീവ പ്രവർത്തകൻ ആയ അദ്ദേഹം എറണാകുളം ജില്ലയിൽ പെരുമ്പാവൂർ സ്വദേശിയാണ് .

publive-image

ആം ആദ്മി ആശയങ്ങൾ നെഞ്ചിലേറ്റിയ സൗഹൃദങ്ങളെ കണ്ടെത്തി 2016 ജനുവരിയിൽ വൺ ഇന്ത്യ അസോസിയേഷൻ കുവൈറ്റ് എന്ന കല കായിക സാംസ്‌കാരിക ആം ആദ്മി സൗഹൃദ സംഘടനക്കു രൂപം നൽകി .

അടുത്ത മാസം നടക്കുന്ന ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിന് കഴിവിന്റെ പരമാവധി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു .

ഭരണ ഘടനയെയും ജനാതിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ചു അഴിമതി രഹിത വികസനം മാതൃകയക്കിയ ഡൽഹി സർക്കാർ 5 വര്ഷം പൂർത്തിയാക്കി വീണ്ടും ജനവിധി തേടാൻ പോകുന്ന അവസരത്തിൽ മികച്ച വിജയം നേടി വീണ്ടും അധികാരത്തിൽ വരേണ്ടത്‌ -മതേതര അഴിമതി രഹിത , ജനാതിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും അവശ്യ മാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Advertisment