Advertisment

എല്ലുംകപ്പയും, നസ്രായന്‍ ഫിഷ്‌, മുയലിറച്ചി, പോത്തിറച്ചി, താറാവ് എന്നിവയുടെ വിവിധ വിഭവങ്ങള്‍ - കുവൈറ്റില്‍ ഞായറാഴ്ച ഈസ്റ്റര്‍ സ്പെഷ്യല്‍ നസ്രാണി രുചിയുത്സവമായി കാലിക്കറ്റ് ലൈവ്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റില്‍ ഇത്തവണ ഈസ്റ്ററിന് തനിനാടന്‍ വിഭവങ്ങളുമായി കാലിക്കറ്റ് ലൈവ് നസ്രാണി രുചിയുല്‍സവം ഒരുക്കുന്നു.  മത്സ്യ, മാംസ വിഭവങ്ങള്‍ ഏറ്റവും സമൃദ്ധമായി ഉപയോഗിക്കുന്ന ആഘോഷങ്ങളില്‍ ഒന്നായ ഈസ്റ്ററിന് നോണ്‍ വിഭവങ്ങളിലെ നസ്രാണി ശൈലിയിലുള്ള രുചിയുല്‍സവം ഒരുക്കാനാണ് കാലിക്കറ്റ് ലൈവില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നത്.

Advertisment

publive-image

എല്ലും കപ്പയും, നസ്രായന്‍ ഫിഷ്‌, എസ്തപ്പാന്റെ മുയലിറച്ചി, മലയാറ്റൂര്‍ പോത്തിറച്ചി, ചാര്‍ളിച്ചായന്റെ താറാവ് എന്നിവയുള്‍പ്പെടെ നിരവധി കേരളത്തനിമയിലുള്ള നസ്രാണി രുചി വിഭവങ്ങളാണ് കാലിക്കറ്റ് ലൈവ് ഒരുക്കുന്നത്.

കാനായിലെ പാനീയമാണ് നാളത്തെ വെല്‍ക്കം ഡ്രിങ്ക്. നെടുംപള്ളി ചിക്കനും നസ്രായന്‍ ഫിഷുമാണ് സ്റ്റാര്‍ട്ടര്‍. എല്ലുംകപ്പയും കുറവിലങ്ങാട്‌ മീന്‍ കറിയും എന്നിവയെല്ലാം മുയലിറച്ചി, പോത്തിറച്ചി, താറാവ് എന്നിവയുടെ വിവിധ വിഭവങ്ങളോട് കൂടി മെയിന്‍ കോഴ്സായി ഒരുക്കുന്നുണ്ട്‌. സണ്‍ഡേ മൌസിയാണ് ഡസേര്‍ട്ട്.

പന്ത്രണ്ടോളം വിഭവങ്ങളുമായാണ് ലഞ്ച്.  ഫിഷ്‌ വറ്റിച്ചത്, ഫിഷ്‌ പൊള്ളിച്ചത്, ചിക്കന്‍ പെരളന്‍, ചിക്കന്‍ 55, ബീഫ് ഇടിച്ചത്, വട്ടയപ്പം എന്നിവയോടുകൂടി ചോറും മോരുകറിയും റെഡി.  മാങ്ങാചമ്മന്തിയും ഫിഷ്‌ പിക്കിളും മെഴുക്കുവരട്ടിയും റെയ്ത്തയുമൊക്കെ കേരളത്തനിമയില്‍ ഒരുക്കുന്നുണ്ട്‌.

എല്ലാ ഉത്സവങ്ങളിലും അതാത് ഉത്സവങ്ങളുടെ രുചിയും തനിമയും കൈവിടാതെ പ്രത്യേക വിഭവങ്ങള്‍ ഒരുക്കി ജനശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണ് കാലിക്കറ്റ് ലൈവ്.

Advertisment