Advertisment

പ്രണയദിനത്തില്‍ പരസ്പരം ഇഷ്ടപ്പെടുന്നവര്‍ക്ക് അവിസ്മരണീയമായ ഭക്ഷണം മാത്രമല്ല, അനശ്വരമായ മുഹൂര്‍ത്തം കൂടി ഒരുക്കുകയാണ് കേരളത്തിന്‍റെ പാചകവിദഗ്ദ്ധന്‍ ഷെഫ് നൗഷാദ്സ് റസ്റ്റോറന്റില്‍ !

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  പ്രണയ ദിനത്തെ ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവാസി ലോകം. പുതിയ ലോകത്ത് പ്രണയത്തിന് സൗകുമാര്യം നല്‍കുന്ന വിവിധ ഭാവങ്ങള്‍ കാമുകീകാമുകന്മാരെയും ദമ്പതികളെയും ആകര്‍ഷിക്കുന്ന അവസരമാണ് വാലന്റൈന്‍സ് ഡേ. പ്രവാസികള്‍ ഏറെ പ്രാധാന്യത്തോടെ കാണാന്‍ തുടങ്ങിയെന്നതും പ്രണയദിനത്തിന്റെ പ്രത്യേകതയാണ്.

Advertisment

publive-image

ഒന്നിച്ച് ഭക്ഷണം കഴിക്കുക, ഒന്നിച്ച് യാത്ര ചെയ്യുക, ഒന്നിച്ചിരിക്കുക എന്നതൊക്കെ ഈ ദിവസങ്ങളില്‍ പരസ്പരം ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയങ്കരങ്ങളായ കാര്യങ്ങളാണ്. കാമുകീകാമുകന്മാരാണ് മുന്‍ കാലങ്ങളില്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദമ്പതികളും പരസ്പരം ഇഷ്ടം അറിയിക്കാനുള്ള അവസരമായി പ്രണയദിനത്തെ കാണുന്നു.

publive-image

അങ്ങനെ പ്രണയദിനത്തെ ആഘോഷമാക്കാന്‍ ഒരുങ്ങുന്നവര്‍ക്കായി ആവര്‍ക്ക് ഒന്നിച്ചിരിക്കാനും സംസാരിക്കാനും രുചികരമായത് ഭക്ഷിക്കാനുമായി ഈ പ്രണയദിനത്തില്‍ വ്യത്യസ്തമായ സാഹചര്യം ഒരുക്കുകയാണ് ഫാഹേലിലെ ഷെഫ് നൗഷാദ്സ് റസ്റ്റോറന്റ്. ഇതിനായി വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ഡിന്നര്‍ ബഫറ്റ് ഒരുക്കിയിരിക്കുകയാണ് നൗഷാദ്സ് റസ്റ്റോറന്റ്.

publive-image

3.650 കെ ഡിയ്ക്ക് അവിസ്മരണീയമായ ഒരു ഭക്ഷണം മാത്രമല്ല, അനശ്വരമായ ഒരു മുഹൂര്‍ത്തം കൂടി ഒരുക്കുകയാണ് ഫാഹേല്‍ ഷെഫ് നൗഷാദ്സ് റസ്റ്റോറന്റ്.

ലവ് ലി ബ്ലോസം വെല്‍ക്കം ഡ്രിങ്കോടെയാണ് തുടക്കം. ഹണി ഹാര്‍ട്ട്ലി സാലഡ്, ചിക്കന്‍ ഹാര്‍വസ്റ്റ് എന്നിവയാണ് സാലഡ്. സ്റ്റാര്‍ട്ടറായി ബീഫ് കട്ട് ലറ്റും റെയിന്‍ബോ ഗ്രില്‍ഡ്‌ ചിക്കന്‍, സ്ക്വിഡ് പേപ്പര്‍ റിംഗ്സ് എന്നിവ ഒരുക്കുന്നു.

publive-image

ജാക്ക് & ജില്‍ ചികാന്‍, പാത്തുമാസ് മട്ടന്‍ കുറുമ, ബീഫ് മൊഹബത്ത് എന്നിവയ്ക്കൊപ്പം ഷെഫ് സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി, വെജ് ഫ്രൈഡ് റൈസ്, ഇന്ത്യന്‍ ബ്രഡ്സ് വാലന്റൈന്‍സ് വെജ് ന്യൂഡില്‍സ് തുടങ്ങിയവ മെയിന്‍ കോഴ്സായും റെഡിയത്രേ. 'സ്വീറ്റ് ഫോര്‍ യു' ആണ് ഡസര്‍ട്ട്.

ഫാഹേലില്‍ ഒലിവ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഷെഫ് നൗഷാദ്സ് റസ്റ്റോന്റിലാണ് ഇത്തവണ കേരളത്തിലെ ഏറ്റവും പ്രശസ്തനായ പാചകവിദഗ്ധന്റെ കൈപ്പുണ്യത്തില്‍ വാലന്റൈന്‍സ് സ്പെഷ്യല്‍ വിഭവങ്ങളൊരുങ്ങുന്നത്.

Advertisment