Advertisment

സി.ഐ.ഇ.ആര്‍ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷ: കുവൈത്തിന് നൂറ് ശതമാനം വിജയം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്:  കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കുവൈത്ത് മദ്രസ്സകള്ക്ക് നൂറ് ശതമാനം വിജയം നേടി.

Advertisment

പരീക്ഷയില്‍ പങ്കെടുത്ത ഏഴ്, അഞ്ച് ക്ലാസിലെ എല്ലാ കുട്ടികളും വിജയിച്ചു. സാല്മിയ മദ്രസ്സയിലെ ആയിശ നവാല് എല്ലാ വിഷയത്തിലും എപ്ലസ് നേടി ഉന്നത വിജയം നേടി. തിക്കോടിയിലെ ശുഐബ് റഷീദ് കുന്നോത്തിന്റെയും ഫാത്തിമ്മയുടെ മകളാണ് ആയിശ നവാല്.

publive-image

മുഹമ്മദ് ഫായിസ്, ഈമാന്, ഹിബ ഹാജര് എന്നിവരാണ് ഏഴാം ക്ലാസില് നിന്ന് വിജയിച്ചവര്. അഞ്ചാം ക്ലാസില് നിന്ന് വിജയിച്ചവര് അജാസ് മുഹമ്മദ് നവാസ്, റനിയ ഹംസ, ലിയാന്, ഹാനി മഹ്മൂദ്, ആയിശ നശ് വ നൌഫല്, ഹനീം മുഹമ്മദ്, അഹ് നാഫ് അഷ്റഫ്, സയാന്, സല് ഫ എന്നിവരുമാണ്.

ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയയും ഫഹാഹീല് ദാറുല് ഖുര്ആനുമായിരുന്നു കുവൈത്തിലെ സെന്‍റര്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പൊതു പരീക്ഷ നടന്നത്. പൊതു പരീക്ഷ സെന്‍ററുകള്‍ കേരളത്തിന് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു.

വെക്കേഷന് നാട്ടിലുള്ളവര്‍ക്ക് കേരളത്തിലും കുവൈത്തിലുള്ളവര്‍ക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസം നല്‍കി.

Advertisment