കുവൈറ്റിലെ ഫഹാഹീലിൽ കോസ്റ്റോ സ്റ്റോറിന്റെ രണ്ടാമത്തെ ശാഖ പ്രവര്‍ത്തനമാരംഭിച്ചു

ഗള്‍ഫ് ഡസ്ക്
Sunday, April 21, 2019

കുവൈറ്റ്: കുവൈറ്റിലെ റീറ്റെയ്ൽ വ്യാപാരത്തിന്റെ വിജയകരമായ പ്രവർത്തനത്തിന്റെയും ഖൈത്താനിലെ കോസ്റ്റോ ഉപഭോക്താക്കളുടെ സംതൃപ്തിയുടെയും തുടർച്ചയായി അഹ്‌മദി ഗോവെർനെറ്റിലെ ഫഹാഹീലിൽ കോസ്റ്റോയുടെ രണ്ടാമത്തെ ശാഖയുടെ ഉദ്ഘാടനം ഷെയഖ് ദാവുദ് സലാം അല്‍ സബാഹ് നിര്‍വഹിച്ചു. ഡോ അന്‍വര്‍ അമീന്‍ , ജാസിം മുഹമ്മദ് അല്‍ സരാഹ് , നാസര്‍ അല്‍ ഗിയാന്‍ , അബൂബക്കര്‍ മുഹമ്മദ്, അയൂബ് കേച്ചേരി , നമിത് നജീബ് , മുഹമ്മദ് സുനീര്‍ , താഷീര്‍ അലി , റാഹില്‍ ബസിം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ഉപഭോക്താക്കളുടെ സംതൃപ്തിക്ക് മുൻ‌തൂക്കം നൽകുന്ന രീതിയിലാണ് കോസ്റ്റോയിൽ ഉത്പന്നങ്ങൾ ക്രമീകരിക്കുന്നത്. ഓരോരുത്തരുടെയും അഭിരുചിക്കു അനുസരിച്ചു ബ്രാൻഡുകളെയും ഉത്പന്നങ്ങളെയും നിർദ്ദേശിക്കാനും തിരഞ്ഞെടുക്കുവാനും അതുവഴി ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വാങ്ങിക്കുവാനും ഉപഭോക്താവിനു അവസരം ഒരുക്കിയിട്ടുണ്ട്.

ശുദ്ധമായ ഭക്ഷ്യ വസ്തുക്കൾ ,പച്ചക്കറികൾ, മൽസ്യം, മാംസം എന്നിവയ്‌ക്കൊപ്പം വീട്ടുപകരങ്ങൾ,ഫാഷൻ വസ്തുക്കൾ ,ചെരുപ്പുകൾ ,ഇലക്ട്രോണിക്സ് ഐറ്റങ്ങൾ ,മൊബൈലുകൾ ,ലാപ്‌ടോപ്പുകൾ എന്നിവയും ഇവിടെ ലഭ്യമാകും.

 

 

×